ബീഫിനു പകരം കുതിരയിറച്ചി: 7618 കുതിരകൾ കൊല്ലപ്പെട്ടെന്നത് ഞെട്ടിക്കുന്ന കണക്ക്

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ബീഫിനു പകരം വിവിധ മേഖലകളിൽ ഉപയോഗിക്കുന്നത് കുതിരയിറച്ചിയെന്നു ഞെട്ടിക്കുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തെ നിരവധി ഇറച്ചി വിൽപന കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷം 7618 കുതിരകളെ കൊന്നതായി കണ്ടെത്തിയതോടെയാണ് ഇതു സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾ പുറത്തു വന്നിരിക്കുന്നത്.
യൂറോപ്യൻ മാംസവിപണിയ്ക്കായാണ് കഴിഞ്ഞ വർഷം കുതിരകളെ കൊന്നൊടുക്കിയതെന്നാണ് റിപ്പോർട്ടുകളിൽ നിന്നും സൂചന ലഭിക്കുന്നത്. 2015ൽ 6033 കുതിരകളെയാണ് ഇത്തരത്തിൽ കൊന്നതെന്നും കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നുണ്ട്. കുതിരകളെ ഇറച്ചിക്കായി കൊല്ലുന്നതിനെ ഒരു വിഭാഗം ശക്തമായി എതിർക്കുന്നുണ്ടെങ്കിലും, ദുരിത പൂർണമായ സാഹചര്യത്തിൽ കുതിരകൾ കഴിയുന്നതിലും ഭേദം അവയെ കൊല്ലുക തന്നെയാണെന്ന അഭിപ്രായവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
പല കുതിരകളും പത്തു വർഷത്തോളം ദുരിതപൂർണമായ സാഹചര്യത്തിൽ കഴിയുന്നതു കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ദുരിത പൂർണമായ സാഹചര്യത്തിൽ കുതിരകൾ കഴിയുന്നത് ഒഴിവാക്കാൻ ഇവയെ ഇറച്ചിയ്ക്കായി കൊല്ലുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ലെന്നും കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് കുതിരകളെ ഇറച്ചിയാക്കുന്നതിനെപ്പറ്റിയുള്ള കൂടുതൽ വ്യക്തമായ സൂചനകൾ ലഭിക്കുന്നത്.
ഒരു പ്രായം കഴിഞ്ഞാൽ ചില കുതിരകൾക്കു ശാരീരികമായ ആരോഗ്യം ഒട്ടും ഉണ്ടാകാറില്ല. ഇവയ്ക്കു അറവുശാലയിൽ എത്താനുള്ള ആരോഗ്യം പോലും ഉണ്ടാകില്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Latest
Widgets Magazine