705,000 വാഹനങ്ങൾ മെഴ്‌സിഡസ് ബെൻസ് തിരികെ വിളിക്കുന്നു

സ്വന്തം ലേഖകൻ

വാഷിങ്ടൺ: അമേരിക്യിൽ വില്പന നടത്തിയ 705,000 മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെ 840,000 വാഹനങ്ങൾ എയർബാഗ് തകരാർ കണ്ടെത്തിയതിനെ തുടർന്നു തിരികെ വിളിച്ചു. 136,000 ഡെയിംലർ വാനുകളും തിരികെ വിളിച്ചവയിൽ ഉൾപ്പെടുന്നതായി ജെർമൻ ഓട്ടോമേക്കർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മുൻകരുതൽ നടപടി എന്ന നിലവേലയിൽ തിരികെ വിളിച്ച വാഹനങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനു 400 മില്യൺ ഡോളർ ചിലവു വരുമെന്നു കമ്പനി വ്യക്താക്കൾ അറിയിച്ചു.
റുക്കാറ്റ എയർ ബാഗുകൾ പെട്ടന്നു വികസിക്കുകയും, യാത്രക്കാർക്കു നേരെ ശക്തമായി അടിക്കുകയും ചെയ്തതിനാൽ പത്തു മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എയർബാഗ് സുരക്ഷാ സംവിധാനത്തിലെ തകരാറിനെകുറിച്ചു യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി ജനുവരിയിൽ കമ്പനി അധികൃതർക്കു മുന്നറിയുപ്പു നൽകിയിരുന്നു.
ലോകവിപണിയിൽ വിറ്റഴിച്ച 20 മില്യൺ കാറുകളാണ് എയർബാഗ് മാറ്റി വയ്ക്കുന്നതിനായി തിരികെ വിളിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top