ബ്രോഡ്കാസ്റ്റിങ് ഫീസ് ഇരട്ടിയാക്കി വർധിക്കും: ടിവി ലൈസൻസ് ചാർജും വർധിക്കും

സ്വന്തം ലേഖകൻ
ഡബ്ലിൻ: അയർലണ്ടിലെ നിലവിലെ ബ്രോഡ്കാസ്റ്റിംഗ് ഫീസുകൾ ഇരട്ടിയായി വർധിപ്പിക്കുമെന്ന് ആർടിഇ യുടെ പുതിയ ഡയറക്ടർ ജനറൽ ഡീ ഫോർബ്‌സ് അറിയിച്ചു. 160 യൂറോയാണ് നിലവിൽ ടിവി ലൈസൻസ് ഇനത്തിൽ ഇടാക്കി വരുന്നത്. ഇത് പ്രതിവർഷം 320 യൂറോയായി വർധിക്കാനുള്ള സാധ്യതയുണ്ട്. ദിവസേന 40 സെന്റ് എന്നത് അവിശ്വസനീയമായ ഒരു തുകയാണെന്നും സ്‌കാനിഡിനേവിയൻ വിപണിയോട് താരതമ്യം ചെയ്യുമ്പോൽ വളരെ തുശ്ചമായ തുകയാണ് നിലവിൽ ആർടിഇ ഇടാക്കുന്നതെന്നാണ് ഫോബ്‌സിന്റെ അഭിപ്രായം.
ഈ സാഹചര്യത്തിൽ ആർടിഇ തകർച്ചയുടെ വക്കിലാണ്. ഇതിൽ നിന്ന് കരകേറാൻ പുതിയ പദ്ധതികൾ ആവശ്യമാണ്. ഇതിനായുള്ള അപേക്ഷ ഗവൺമെന്റിന് സമർപ്പിച്ചിട്ടുണ്ടെന്നും ഫോർബ്‌സ് പറഞ്ഞു. 2008 നു ശേഷം ആർടിഇ സാമ്പത്തീകമായി വളരെ പ്രതിസന്ധി നേരിടുകയാണ്. കൃത്യമായി ലൈസൻസ് ഫീസ് അടക്കാത്തവരും ആർടിഇ യ്ക്ക് തലവേദനയാകുന്നുണ്ട്. അടുത്തിടെ 200300 തൊഴിൽ അവസരങ്ങളും വെട്ടിക്കുറച്ചിരുന്നു. റവന്യു ഇനത്തിൽ 1000 മില്യൺ യൂറോയാണ് 2008 നു വേഷം ആർടിഇ യ്ക്ക് നഷ്ടമായിരിക്കുന്നത്.
ഇത്തരമൊരവസ്ഥയിൽ ലൈസൻസ് ഫീസ് വർധിപ്പിക്കാതെ മാറ്റ് മാർഗങ്ങൾ മുന്നിലിലെന്ന് ഫോർബ്‌സ് പറയുന്നു. ലൈസൻസ് ഫീസ് വർധിപ്പിക്കുന്നതുൾപ്പടെ സമൂലമായ മാറ്റത്തിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ടിവി ലൈസൻസ് ഏജന്റിനായി പൊതു ടെണ്ടർ വിളിക്കാനും വരും ആഴ്ചകളിൽ കാബിനറ്റ് തീരുമാനം ഉണ്ടാകും. ഇതിന്റെ ഭാഗമായി ഇനി മുതൽ ലൈസൻസ് ഫീസ് അടയ്ക്കുന്നതിന് പുതിയ മാർഗമായിരിക്കും ഉപയോഗിക്കുക. ഇറ്റലിയിലെപ്പോലെ ഇലക്ട്രിസിറ്റി ബില്ലിനൊപ്പം ലൈസൻസ് ഫീസ് അടയ്ക്കാനുള്ള സൗകര്യവും പരിശോധിച്ച് വരികയാണ്.
ആർടിഇ യെ സംരക്ഷിക്കാൻ അഞ്ച് വർഷ കർമ്മപദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. മൗണ്ട് റോസിലെ 9 ഏക്കർ സ്ഥലവിൽപ്പനയുടെ ലഭിച്ച തുക ആർടിഇ യിൽ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരാനായി ചിലവാക്കുമെന്നും ഫോർബ്‌സ് അറിയിച്ചു.
Top