സി ബി എസ് ഇ എക്സാം- നാട്ടിൽ പരീക്ഷ സെന്ററുകൾ അനുവദിക്കണം ,​ഓ ഐ സി സി നിവേധ നം

പത്താം ക്‌ളാസ്സിലെ മാത്‍സ് , പന്ത്രണ്ടാം ക്‌ളാസ്സിലെ ഇക്‌ണോമിക്‌സ് പരീക്ഷകൾ റദ്ധാക്കി പിന്നീട് നടത്തുവാനുള്ള തീരുമാനം പരീക്ഷ പൂർത്തിയാക്കി വരും ദിവസങ്ങളിൽ നാട്ടിലേക്ക് മടങ്ങുവാനായി ഫൈനൽ എക്സിറ് നേടി ടിക്കറ്റുൾപ്പെടെ ബുക്ക് ചെയ്ത പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണെന്നും , പ്രവാസികളായ കുട്ടികൾക്ക് നാട്ടിൽ എക്സാം സെന്ററുകൾ അനുവദിച്ച് പരീക്ഷ എഴുതുവാനുള്ള അവസരമൊരുക്കണമെന്നു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല സി ബി എസ ഇ ചെയർമാൻ , പരീക്ഷ കൺട്രോളർ എന്നിവരോട് അഭ്യർത്ഥിച്ചു , അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാവിശ്യപ്പെട്ടുകൊണ്ട് ഓ ഐ സി സി ദമ്മാം റീജിണൽ പ്രസിഡണ്ട് ബിജു കല്ലുമല സ്‌കൂൾ പ്രിൻസിപ്പാൾ , സി ബി എസ ഇ ചെയർമാൻ , പരീക്ഷ കൺട്രോളർ എന്നിവർക്ക് നിവേദനം നൽകി .

Latest
Widgets Magazine