ഡാള്ളസ് ഹോളി ആഘോഷവും ആനന്ദ് ബസാറും മാർച്ച് 19 ന്

പി.പി ചെറിയാൻ
ഇർവിങ് (ഡാള്ളസ്): ഡിഫ്ഡബ്ലിയും ഹിന്ദു ടെമ്പിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹോളി ആഘോഷങ്ങളും ആനന്ദബസാറും സംഘടിപ്പിക്കുന്നു. മാർച്ച് 19 ഞായറാഴ്ച ഇർവിങ്ങിലുള്ള ഏകത മന്ദിറിലാണ് വിവിധ പരിപാടികളോടെ ആഘോഷങ്ങൾ നടക്കുന്നത്. ഡിജെ, ഡോൾ, ഹോളി കളേഴ്‌സ്, മുപ്പതിൽ പരം വിവിധ രുചികളിൽ തയ്യാറാക്കുന്ന ഭക്ഷണ പദാർഥങ്ങൾ, ഡാൻസ് എന്നിവ ഈ വർഷത്തെ മുഖ്യ ആകർഷണങ്ങളാണ്. പ്രവേശനം തിരച്ചും സൗജന്യമാണ്. പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഘടനകളും വ്യകതികളും സംഘാടകരെ മുൻകൂട്ടി അറിയിക്കണമെന്നു അഭ്യർഥിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കു 972 445 3111
പ്രതീപ് ദേശായി – 214 763 9539
മുകേഷ് വാണി – 817 845 8100
Top