ദിവ്യ ഉണ്ണിയുടെ കുടുംബ ചിത്രം വൈറലാവുന്നു

കാലിഫോര്‍ണിയ: ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം. സ്വീകാര്യതയിലും ഏറെ മുന്നിലായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറയുന്ന അഭിനേത്രികളുടെ കൂട്ടത്തിലേക്കായിരുന്നു താരവും ഇടം പിടിച്ചത്. താരത്തിന്റെ തിരിച്ചുവരവിനായി നാളെണ്ണി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയപ്പോഴും നൃത്തത്തെ താരം ഒപ്പം കൂട്ടിയിരുന്നു. മക്കളുടെ വരവിന് ശേഷവും താരം നൃത്തത്തില്‍ സജീവമായിരുന്നു. പ്രധാനപ്പെട്ട പരിപാടികളിലെല്ലാം താരം നൃത്തം അവതരിപ്പിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലും ദിവ്യ ഉണ്ണി സജീവമായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് അരുണ്‍കുമാര്‍ മണികണ്ഠനുമായുള്ള താരത്തിന്റെ വിവാഹം തീരുമാനിച്ചത്. അമേരിക്കയിലെ ഹോസ്റ്റണില്‍ വെച്ച് ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹത്തിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തിന് ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെയെത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകള്‍ക്കും മകനുമൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മകളും മകനും മാത്രമല്ല ഭര്‍ത്താവും താരത്തിനൊപ്പമുണ്ടായിരുന്നു. ചിത്രങ്ങളില്‍ അദ്ദേഹത്തെ കാണാനില്ലെങ്കിലും തന്റെ കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തെ കാണാമെന്നും താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം. ദിവ്യ ഉണ്ണി വിവാഹത്തില്‍ തിളങ്ങി നിന്നത് മക്കളായിരുന്നു. മകള്‍ക്കും മകനുമൊപ്പമുള്ള ദിവ്യയുടെയും അരുണിന്റെയും ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

മക്കളുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് താന്‍ മുന്നേറുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. അമ്മയെപ്പോലെ തന്നെ മകള്‍ക്കും നൃത്തത്തോട് താല്‍പര്യമുണ്ടെന്നും മകളുടെ അരങ്ങേറ്റത്തിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയായാണ് താരത്തോട് ഭര്‍ത്താവ് എവിടെയെന്ന് ചോദിച്ചത്. തന്റെ കൂളിങ് ഗ്ലാസില്‍ അദ്ദേഹമുണ്ടെന്നും സൂക്ഷിച്ച് നോക്കിയാല്‍ അദ്ദേഹത്തെ കാണാമെന്നും താരം കുറിച്ചിരുന്നു. തന്റെയും മക്കളുടെയും ചിത്രം പകര്‍ത്തിയത് അദ്ദേഹമാണെന്നും താരം കുറിച്ചിട്ടുണ്ട്.

https://www.facebook.com/DivyaaUnniOfficial/posts/2153551564905000

Top