മകളെ കാണാനെത്തിയ പിതാവ് പനിയും ചിക്കൻ പോക്‌സും ബാധിച്ചു മരിച്ചു; മരിച്ചത് മലയാളിയായ മോഹനൻ നായർ

സ്വന്തം ലേഖകൻ
നോട്ടിങ്ഹാം: മകളെയും കുട്ടികളെയും കാണാനെത്തിയ വൃദ്ധനായ പിതാവ് പനിയും ചിക്കൻപോക്‌സും ബാധിച്ചു മരിച്ചു. നോട്ടിങ്ഹാമിലെ ആർനോൾഡിൽ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനൻ നായരാ(64)ണ് കടുത്ത പനിയും ചിക്കൻപോക്‌സും ബാധിച്ചു മരിച്ചത്. നോട്ടിങ്ഹാമിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. എറണാകുളം പള്ളുരുത്തി സ്വദേശിയാണ്.
പനിയും ന്യുമോണിയ ബാധയും ഉണ്ടായതോടെ സ്ഥിതി വഷളാവുകയായിരുന്നു. നില ഗുരുതരമായതോടെ നാട്ടിൽ നിന്ന് മകൻ യുകെയിലെത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മോഹനൻ നായർ അസുഖ ബാധിതനായത്.
നോട്ടിങ്ഹാം മാക് മില്ലൻ കാൻസർ വാർഡിലെ നഴ്‌സാണ് ബിന്ദു. ബിന്ദുവിന് രണ്ടു മക്കളാണുള്ളത്. മരണ വാർത്ത അറിഞ്ഞു ബിന്ദുവിനെയും കുടുംബത്തെയും സമാധാനിപ്പിക്കാൻ മലയാളികളും സംഘടനകളും എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്!കാരം സംബന്ധിച്ച കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
Latest