കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു; ഇന്ത്യക്കാരന് യുഎസില്‍ നാലു വര്‍ഷം തടവ്

ന്യുയോര്‍ക്ക്: കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച കേസില്‍ ഇന്ത്യക്കാരന് യുഎസില്‍ നാലു വര്‍ഷം തടവ്. പീറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന അഭിജിത് ദാസിനാണ് ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചത്. അഭിജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടര്‍ പിടിച്ചെടുത്തിരുന്നു. 1000 ചിത്രങ്ങളും 380 വീഡിയോകളുമാണ് ഈ കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് അഭിജിത്തിനു ശിക്ഷ വിധിക്കാന്‍ കാരണമായത.

Latest
Widgets Magazine