ഹില്ലരി ഇമെയിൽ വിവാദം: അന്വേഷണ റിപ്പോർട്ട് സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കളവു പോയി

പി.പി ചെറിയാൻ
ബ്രൂക്ക്‌ലിൻ (ന്യൂയോർക്ക്): ഹില്ലരി ക്ലിന്റന്റെ വിവാദപരമായ ഇമെയിൽ അന്വേഷണ റിപ്പോർട്ടും, ട്രമ്പ് ടവറിന്റെ ഫ്‌ളോർ പ്ലാനും മറ്റു നിരവധി രഹസ്യ വിവരങ്ങളും സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് കളവുപോയതായി ബ്രൂക്ക് ലിൻ പൊലീസ് അറിയിച്ചു.
മാർച്ച് 16 വ്യാഴാഴ്ച ബ്രൂക്കലനിൽ വച്ചു സീക്രട്ട് സർവീസ് ഏജന്റിന്‌റെ വാഹനത്തിൽ നിന്നാണ് ആരോ മോഷ്ടിച്ചുകൊണ്ടു പോയത്. പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ലാപ്‌ടോപ്പ് കംപ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ടെന്നു അറിഞ്ഞുകൊണ്ടാണോ അതോ യാദൃശ്ചികമായാണേ കളവുപോയതെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
വാഹനത്തിൽ കളവുപോയ നാണയങ്ങൾ, ബാഗ്, മറ്റു ചില സാധനങ്ങൾ തുടങ്ങിയവ പിന്നീട് പൊലീസ് കണ്ടെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥയുടെ വീടിനു സമീപമുള്ള ഡ്രൈവ് വേയിൽ പാർക്ക് ചെയ്തിരുന്ന കാറിലായിരുന്നു ലാപ്‌ടോപ്പ് സൂക്ഷിച്ചിരുന്നത്.
hillary-11
യൂബറിൽ എത്തിയ മോഷ്ടാക്കൾ പാർക്ക് ചെയ്തിരുന്ന കാറിനു അടുത്തേയ്ക്കു എത്തിയ ശേഷമാണ് മോഷണം നടത്തിയതെന്നു പൊലീസ് പറയുന്നു. മാർച്ച് 17 വെള്ളിയാഴ്ച രാവിലെ പോളി കൗണ്ടി സ്‌കൂളിലെ ഒരു അധ്യാപികയാണ് ലാപ്‌ടോപ് ഒഴികെയുള്ള സാധനങ്ങൾ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തെക്കുറിച്ചു വിവരം അറിയിക്കണമെന്നു ന്യൂയോർക്ക് പൊലീസ് അറിയിച്ചു.
Latest