സംഗീത പരിപാടിയുടെ പേരില്‍ ചാരിറ്റി തട്ടിപ്പ് മലയാളി സംഘടന വിവാദത്തില്‍; പരിപാടിയ്ക്കിടെ സ്റ്റീഫന്‍ ദേവസ്യയെ അപമാനിച്ചു

ഡബ്ലിന്‍: എന്തിനും ഏതിനും ചാരിറ്റിയുടെ മറപിടിച്ച് തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വിദേശ മലയാളികള്‍ക്കിടയിലും വ്യാപകമാകുന്നു. പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമുള്ള തട്ടിപ്പ് മാര്‍ഗമാണ് ചാരിറ്റിയുടെ പേരിലുള്ള പണപ്പിരിവ്, മലയാളികള്‍ക്കിടയില്‍ ഏറ്റവും വ്യാപകമായ തട്ടിപ്പു സംഘടങ്ങളാണ് ചാരിറ്റിയുടെ പേരിലുള്ളത്.

പുറം നാടുകളിലും ഈ തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നതും മലയാളികല്‍ തന്നെയാണെന്നതാണ് ഏറെ രസകരം.അന്യരെ മനസറിഞ്ഞ് സഹായിക്കാനുള്ള ആളുകളുടെ നല്ല മനസിനെയാണ് ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നത്. ഇത്തരക്കാരുടെ തട്ടിപ്പ് മൂലം ആത്മാര്‍ത്ഥമായി പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും സംശയത്തിന്റെ നിഴലിലാവുകയാണ്.

അയര്‍ലണ്ടിലെ ഒരു മലയാളി സംഘടനയും ഇപ്പോള്‍ ചാരിറ്റി തട്ടിപ്പിന്റെ പേരില്‍ വിവാദത്തിലാണ്. മുന്‍കാലങ്ങളില്‍ ചാരിറ്റിയുടെ മറവില്‍ വിവാദത്തിലായ ‘മനസുണ്ട് ‘ എന്നു ധരിക്കുന്ന സംഘടനക്ക് എതിരെയാണ് ചാരിറ്റിയുടെ മറവില്‍ പരിപാടികള്‍ സംഘടിപ്പിച്ച് വന്‍തുക തട്ടിയ്ക്കുന്നതെന്നാണ് പരാതിയും ആരോപണവും ഉയരുന്നത്.

കഴിഞ്ഞ ദിവസം സ്റ്റീഫന്‍ ദേവസ്യയുടെ മെഗാ ഷോ സംഘടിപ്പിച്ച് ലക്ഷങ്ങളാണ് പിരിച്ചത്. എന്നാല്‍ എത്ര രൂപ പിരിഞ്ഞു കിട്ടിയെന്നോ വെളിപ്പെടുത്തിയിട്ടില്ല .ഒന്നെടുത്താല്‍ രണ്ട് എന്ന മുദ്രാവാക്യവും കറക്കുകമ്പനിക്കാരുടെ നയമ പോലെ 75 ശതമാനം കൊടുക്കും എന്നാണ് പൊതുജനത്തോട് പറഞ്ഞത്.

എത്ര പിരിഞ്ഞു എത്ര പിരിച്ചു എത്ര ലാഭം എന്നു പൊതുജനം അറിയുന്നില്ല അക്കാര്യം വെളിപ്പെടുത്താന്‍ സംഘാടകര്‍ തയ്യാറായിട്ടില്ല. ചാരിറ്റിയ്ക്ക് നല്‍കിയ ഫണ്ട് വെളിപ്പെടുത്താന്‍ സംഘാടകര്‍ മടിയ്ക്കുന്നതാണ് സംശയത്തിനിടയാക്കിയത്. 650 തിലധികപേര്‍ പരിപാടിയില്‍ പങ്കെടുത്തതായാണ് സംഘാടകര്‍ തന്നെ അവകാശപ്പെടുന്നത്. എന്നാല്‍ ഇവരോട് പോലും കണക്കുകള്‍ വെളിപ്പെടുത്തിയില്ല.80 യൂറോ ടിക്കറ്റില്‍ 52,000 യൂറോ പിരിച്ചു എന്നാണ് ഏറ്റവും കുറഞ്ഞ കണക്ക് .ഇതില്‍ 2000 യൂറോ -ചാരിറ്റിക്ക് കൊടുത്തു -പിരിച്ചെടുത്ത് തുക കണക്ക് കൃത്യമായി വരുന്നതിനു മുന്‍പേ 2000 യൂറോയുടെ ചെക്ക് എഴുതി -ചാരിറ്റിക്ക് കൊടുത്തു .മുന്‍പും ചില അവസരത്തില്‍ 2000 എന്നത് പ്രീ -കണക്കായ തുക എന്നതും തട്ടിപ്പിന്റെ മറ്റൊരു മുഖം .എന്തായാലും ഇത്തരം മണി ലോണ്ടറിങ് അന്യോഷിക്കാന്‍ എക്കണോമിക്കല്‍ വാച്ച് നു പരാതി പോയതായും സൂചനയുണ്ട്.

ചാരിറ്റിയുടെ പേരിലല്ലാതെ ബിസിനസാണ് ഉദ്ദേശമെങ്കില്‍ അത് തുറന്ന് പറയണമെന്നാണ് ്അയര്‍ലണ്ട് മലയാളികള്‍ പറയുന്നത്. അതേ സമയം കഴിഞ്ഞ ദിവസം പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സ്റ്റീഫന്‍ ദേവസ്യയേയും സംഘടാകര്‍ അപമാനിച്ചതായി പരാതി ഉയര്‍ന്നിരുന്നു .പിരിച്ച തുകയും ലാഭവും എത്ര എന്നു പുറത്തു പറയാതെ തുക ചാരിറ്റിക്ക് കൊടുത്തു എന്നതില്‍ സത്യസന്ധത ഇല്ലെന്നാണ് ആരോപണം .സെലിബ്രിറ്റികളെ വിളിച്ച് ചാരിറ്റി ഷോ നടത്തുന്നതിന് സുധാര്യത ഉണ്ടായിരിക്കണം.ഇത്തരം തട്ടിപ്പ് തരികിട കടലാസു സംഘടനകളുടെ തട്ടിപ്പില്‍ പൊതുജനം ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ് ഉണ്ട്.

Latest