മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്നു മാതാപിതാക്കൾ

പി.പി ചെറിയാൻ
ഫോർട്ട് വർത്ത്: ഫോർട്ട് വർത്തിലെ അമ്യൂസ്‌മെന്റ് സെന്ററിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ട ജോനാസ് ചെറിയുടെ (28) കൊലയാളിയുടെ വധശിക്ഷ നടപ്പാക്കരുതെന്നു മാതാപിതാക്കളുടെ അഭ്യാർഥന ഒന്നാം വിവാഹവാർഷികത്തിനു ഒരുങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. ഏപ്രിൽ പന്ത്രണ്ടിനാണ് ഈ കേസിൽ രണ്ടു പ്രതികളിൽ ഒരാളായ പോൾ സ്‌റ്റോറിയുടെ വധശിക്ഷ നടപ്പാക്കാൻ ഉത്തരവായിരിക്കുന്നത്.
പ്രതിയുടെ വധശിക്ഷ നടപ്പാക്കിയാൽ ഞങ്ങളുടെ മകന്റെ ജീവൻ തിരിച്ചു കിട്ടുമോ. ഞങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക വ്യഥ എന്തിനാണ് പ്രതിയുടെ കുടുംബാംഗങ്ങൾ കൂടി അനുഭവിക്കുവാൻ സാഹചര്യം സൃഷ്ടിക്കുന്നത്. ജോനായുടെ മാതാപിതാക്കളായ ഗ്ലെനും ജൂഡിയും ചോദിക്കുന്നു.
2006 ഒക്ടോബറിൽ കവർച്ചാ ശ്രമത്തിനിടെ ജോനാ തന്റെ ജുവനൈലെങ്കിലും ഒഴിവാക്കണം, എന്തു വേണമെങ്കിലും തരാം എന്നു കരഞ്ഞു കൊണ്ടു അപേക്ഷിച്ചിട്ടും, പോൾ സ്‌റ്റോറി ജോനോയുടെ ശിരസിനു നേരെ രണ്ടു തവണ വെടിയുതിർത്തു. ജോനോ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു വീണു.
വധശിക്ഷ നിർത്തലാക്കണമെന്നാവശ്യപ്പെട്ട കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി, ടെക്‌സസ് ഗവർണർ, ജില്ലാ ജഡ്ജി എന്നിവർക്കാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ കേസിൽ മറ്റൊരു പ്രതിയായ മൈക്ക് പോർട്ടർക്കു ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചതും. 2008 ലായിരുന്നു കോടതി വിധി. മാതാപിതാക്കളുടെ അഭ്യാർഥന മാനിച്ചു വധശിക്ഷ ഒഴിവാക്കുമോ എന്നു കോടതി പിന്നീട് തീരുമാനിക്കും.
Latest