പൂരനിറവിൽ തൃശൂർ ജില്ലാ ഒ ഐ സി സി വാർഷികാഘോഷം

ദമ്മാം: ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആറാമത് വാർഷികാഘോഷവും കുടുംബ സംഗമവും ദമ്മാമിൽ നടന്നു. തൃശൂർ പൂരത്തിൻറെ പിറ്റേദിവസം നടന്ന വാർഷികാഘോഷം ദമ്മാമിലെ തൃശൂർ ജില്ലക്കാർ പൂരത്തിൻറെ ഉത്സവലഹരിയോടെ ആസ്വദിച്ചു. തൃശൂർ ഡി സി സി പ്രസിഡണ്ട് ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരുന്നു. പ്രശസ്ത എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ പങ്കെടുത്ത സാംസ്ക്കാരിക സമ്മേളനവും പ്രവിശ്യയിലെ കലാകാരന്മാരും കലാകാരികളും പങ്കെടുത്ത വ്യത്യസ്ഥതയാർന്ന കലാവിരുന്നും മൈലാഞ്ചിയിടൽ മത്സരവും ആഘോഷപരിപാടിക്ക് മിഴിവേകി.

നമ്മുടെ പൂർവ്വികർ പടുത്തുയർത്തിയ ഭാരതത്തിൻറെ സംസ്ക്കാരവും പൈതൃകവും പാരമ്പര്യവും ലോകരാജ്യങ്ങൾ വിസ്മയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാൽ, ജാതിയുടെയും മതത്തിൻറെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന, ഇന്ത്യൻ ജുഡീഷ്യറിയെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ ശ്രമിക്കുന്ന, മാധ്യമങ്ങളുടെയും സാംസ്ക്കാരിക നായകരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുന്ന, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിൻറെയും അവ സൂക്ഷിച്ചതിൻറെയും പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ ഭയാനകവും ആശങ്ക നിറഞ്ഞതുമാണ്. 2019 ൽ രാജ്യത്ത് നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിനെ ജനാധിപത്യ മതേതര വിശ്വാസികൾ കരുതലോടെ കണ്ടില്ലെങ്കിൽ ഇനിയൊരിക്കലും രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരാത്ത സാഹചര്യം സംജാതമാകുമെന്നും ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിച്ച മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് അഖിലേന്ത്യാ ചെയർമാൻ കൂടിയായ ടി എൻ പ്രതാപൻ പറഞ്ഞു. ഇന്ത്യയുടെ യഥാർത്ഥ സ്വത്വത്തെ ധ്വംസനം ചെയ്യുന്ന ശക്തികൾക്കെതിരെ ഐക്യപ്പെടുവാനും നഷ്ടപ്പെട്ടത് വീണ്ടെടുക്കുവാനുമുള്ള പോരാട്ടത്തിൽ മനസ്സുകൊണ്ട് ഒരുമയോടെ പങ്കാളികളാകുവാനും ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവാസികൾക്ക് സാധിക്കണമെന്ന് ടി എൻ പ്രതാപൻ ഓർമ്മപ്പെടുത്തി.Thrissur Audi

രാജ്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും, ഏറെ പവിത്രമെന്ന് കരുതിയിരുന്ന പല മൂല്യങ്ങളും വല്ലാതെ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും പ്രശസ്ത എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ പറഞ്ഞു. മതത്തെ എങ്ങനെ രാഷ്ട്രീയവൽക്കരിക്കാമെന്ന സമ്മർദ്ധമായ നീക്കമാണ് രാജ്യത്ത് ഫാസിസ്റ്റുകൾ ആവിഷ്‌കരിക്കുന്നത്. സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ഒരു തരം ആസൂത്രിതമായ ധ്രുവീകരണമാണ് തല്പര കക്ഷികൾ നടത്തുന്നത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ന് രാജ്യം ഭരിക്കുന്നവർ വീണ്ടും അധികാരത്തിൽ വന്നാൽ നാം ഏറെ പ്രതീക്ഷയോടെ കാണുന്ന ഇന്ത്യൻ ഭരണഘടന ഇന്നത്തെ നിലയിൽ നിലനിൽക്കുമോയെന്ന് ആശങ്കപ്പെടുന്നു. രാജ്യത്തിൻറെ സുപ്രധാനപ്പെട്ട എല്ലാ മേഖലയിലും ഫാസിസ്റ്റ് ശക്തികൾ അധികാരത്തിൻറെ മറവിൽ അധിനിവേശം നടത്തുന്നു. TN @ 2അതിനെതിരെ പ്രതികരിക്കുന്ന സാംസ്ക്കാരിക നായകരുൾപ്പെടെയുള്ളവരെ ഇല്ലായ്മ ചെയ്യുകയോ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുകയോ ചെയ്യുന്നു. ജനാധിപത്യത്തിൻറെയും വികസനത്തിൻറെയും സമാധാനത്തിൻറെയും മുഖംമൂടിയണിഞ്ഞാണ് രാജ്യത്ത് ഫാസിസം നടപ്പിലാക്കുന്നത്. ഭീഷണികൾക്ക് കീഴ്പ്പെടാതെ കാലഘട്ടത്തിനനുസരിച്ച് ചില സത്യങ്ങൾ വിളിച്ചു പറയേണ്ട എഴുത്തുകാർ ഭീരുക്കളായി മാറുന്നത് അപകടകരമാണ്. രാജ്യം നേരിടുന്ന ഗുരുതരമായ അവസ്ഥയെ നേരുന്നതിൽ പ്രതിരോധം തീർക്കേണ്ടവർ പല തരത്തിലുള്ള തർക്കങ്ങളുടെ പേരിൽ ദുർബലപ്പെടുന്ന സാഹചര്യം ഖേദകരമാണ്. സിംഹത്തിൻറെ വായിൽ തലവച്ചുകൊടുത്തതിന് ശേഷവും ഇത് യഥാർത്ഥത്തിൽ സിംഹമാണോ, നമ്മളെ കടിക്കാനുള്ള പല്ലുകൾ ഇതിനുണ്ടോ, സിംഹം സസ്യഭുക്കായോയെന്നുമൊക്കെ ചിന്തിച്ച് സമയം കളയുമ്പോഴേക്കും സിംഹം അതിൻറെ വായ അടച്ച് നമ്മളെ വിഴുങ്ങിയിട്ടുണ്ടാകുമെന്നും അതിന് കനത്ത വില നൽകേണ്ടി വരുമെന്നും അനാവശ്യ തർക്കങ്ങളിലേർപ്പെട്ട് വിലപ്പെട്ട സമയം കളയുന്നവർ ഓർക്കണമെന്ന് സാംസ്ക്കാരിക സമ്മേളനത്തിൽ പങ്കെടുത്ത ടി ഡി രാമകൃഷ്‌ണൻ കൂട്ടിച്ചേർത്തു.Thrissur Audi 2

ദമ്മാം ഒ ഐ സി സി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ.എം.ഷാജി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം നിർവ്വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി.എം.നജീബ്, ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഹമ്മദ് പുളിക്കൽ, സി.അബ്ദുൽ ഹമീദ്, മൻസൂർ പള്ളൂർ, ഇ.കെ.സലിം, സിന്ധു ബിനു, സാജിദ് ആറാട്ടുപുഴ എന്നിവർ സംസാരിച്ചു. ടി എൻ പ്രതാപനും ടി ഡി രാമകൃഷ്‌ണനും ജില്ലാ കമ്മിറ്റി ഉപഹാരം നൽകി. അഹമ്മദ് പുളിക്കൽ, നിസാർ മാന്നാർ, പ്രസാദ് ഇടുക്കി, ഡോ.ടെസ്സി റോണി, ശിൽപ നൈസിൽ, സൗമ്യ വിനോദ്, ജെയ്നി ജോജു എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് കൃഷ്‌ണദാസ്‌, ഹൊഫൂഫ് ബാലജനവേദി ഭാരവാഹികളായ റീമാ ആർ രാജീവ്, റജിൻ ആർ രാജീവ് എന്നിവർക്ക് വേദിയിൽ യാത്രയയപ്പ് നൽകി. സക്കീർ ഹുസൈൻ, റഷീദ് ഇയ്യാൽ, കൃഷ്‌ണദാസ്, ഷണ്മുഖൻ, ഡൊമിനിക്, സുരേഷ് ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി ഹമീദ് കണിച്ചാട്ടിൽ സ്വാഗതവും അഡ്വ. മുഹമ്മദ് ഇസ്മായിൽ നന്ദിയും പറഞ്ഞു. മാത്യു ജോസഫ്, രമേശ് പാലക്കാട്, ഹനീഫ് റാവുത്തർ, സുരേഷ് കുന്നം, ശിഹാബ് കായംകുളം, മമ്മൂട്ടി പട്ടാമ്പി, ഷംസു കൊല്ലം, പി കെ അബ്ദുൽ ഖരീം, മാള മുഹിയുദ്ദീൻ എന്നിവരും വിവിധ ജില്ലാ ഏരിയ വനിതാ യൂത്ത് വിംഗ് നേതാക്കളും സംബന്ധിച്ചു. വരലക്ഷ്മി നൃത്താലയ, അനുഗ്രഹ നൃത്ത കലാക്ഷേത്ര, ദേവികാ നൃത്ത കലാക്ഷേത്ര, ഒ ഐ സി സി ഹൊഹൂഫ് ബാലജനവേദി എന്നിവർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, ജസീർ കണ്ണൂർ, നാസർ ആലപ്പി, ആഷിഖ് നാസർ, സമീർ പനങ്ങാടൻ, സാലിം മണ്ണാർക്കാട്, കല്യാണി ബിനു, ആമിന, ഫ്രിബിതാ സന്തോഷ്, സഫിയാ അബ്ബാസ് എന്നിവർ ആലപിച്ച ഗാനങ്ങളും ആഘോഷ പരിപാടി ആസ്വാദ്യകരമാക്കി. വാർഷികാഘോഷത്തോടനുബന്ധിച്ച് സഫിയാ അബ്ബാസ്, ഷിജിലാ ഹമീദ് എന്നിവർ നേതൃത്വം നൽകിയ മൈലാഞ്ചിയിടൽ മത്സരത്തിൽ യഥാക്രമം ആമിനാ സാബു, റിഹാന ബഷീർ, കുബ്ര അലി എന്നിവർ ജേതാക്കളായി. ഏയ്‌ഞ്ചൽ ക്രിസ്റ്റി റോണി അവതാരികയായിരുന്നു.

Latest