മസക്കറ്റിലെ നഴ്‌സിന്റെ കൊലപാതകം ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

സലാല: ഒമാനില്‍ മലയാളി നഴ്‌സ്  കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. മൂന്നുമാസം ഗര്‍ഭിണിയായിരുന്ന നഴ്‌സ് അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സനും അയല്‍വാസിയായ പാക്ക് പൗരനും പോലീസ് കസ്റ്റഡിയിലെന്ന് സൂചന. ചോദ്യം ചെയ്യുന്നതിനയാണ് ഭര്‍ത്താവ് ലിന്‍സണെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ബദര്‍ അല്‍ സമ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ചിക്കുവിനെ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പ്രാഥമിക നിഗമനം. നാലുവര്‍ഷമായി ഒമാനില്‍ നഴ്‌സ് ആയ ചിക്കു ഏഴുമാസം മുന്‍പാണു വിവാഹിതയായത്. പ്രസവത്തിനായി സെപ്റ്റംബറില്‍ നാട്ടിലേക്കു പോകാനിരിക്കുകയായിരുന്നു.oaman copy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിക്കു ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലെ ജീവനക്കാരനാണ് ഭര്‍ത്താവ് ലിന്‍സന്‍. ചിക്കു ജോലിക്ക് എത്താത്തതിനെ തുടര്‍ന്നു ഫ്‌ലാറ്റില്‍ അന്വേഷിച്ചുചെന്നപ്പോഴാണു കുത്തേറ്റു കിടക്കുന്നതു കണ്ടതെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമായിരുന്നു ഇതുവരെയുള്ള വിവരം. ചെവി അറുത്തു കമ്മലുകള്‍ കവര്‍ന്നിരുന്നു. ശരീരത്തില്‍ പലയിടത്തും കുത്തേറ്റിരുന്നു. ചിക്കു മരണപ്പെട്ടത് ആദ്യം അറിയുന്നത് ലിന്‍സണ്‍ ആണ്. അത് കൊണ്ട് തന്നെ വിശദമായി ലിന്‍സന്റെ മൊഴിയെടുക്കും.

വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ എംബസി ഒമാന്‍ അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Top