പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത : നാട്ടിലെത്തുന്ന പ്രവാസികൾക്ക് 25ലക്ഷം വരെ ലോൺ.15%ഫ്രീ. 3വർഷത്തേക്ക് തിരിച്ചടവ് വേണ്ട.എല്ലാ പ്രവാസികൾക്കും ഇൻഷുറൻസ്

മസ്‌ക്കത്ത്‌: തൊഴില്‍ നഷ്‌ടപ്പെട്ടും പ്രവാസ ജീവിതം അവസാനിപ്പിച്ചും നാട്ടിലെത്തുന്ന മലയാളികള്‍ക്കു ആശ്വാസവുമായി നോര്‍ക്ക വകുപ്പ്‌ സെക്രട്ടറി. ജീവിതത്തിന്റെ നല്ലകാലം മുഴുവനും വിദേശത്ത്‌ നാട്ടുകാര്‍ക്കായി ചിലവഴിച്ചവര്‍ക്കു പ്രത്യാശ പകരുന്നതാണ്‌ നോര്‍ക്ക വകുപ്പിന്റെ ഇപ്പോഴത്തെ പുതിയ പ്രഖ്യാപനം. ഇത്‌ പ്രവാസികള്‍ അടക്കമുള്ളവര്‍ക്കു കൂടുതല്‍ പ്രതീക്ഷ പകരുന്നതാണ്‌. തൊഴിൽ നഷ്ടപ്പെട്ടും പ്രവാസ ജീവിതം മതിയാക്കിയും നാട്ടിൽ എത്തുന്ന മലയാളികൾക്ക് 25 ലക്ഷം വരെ ലോൺ അനുവദിക്കുമെന്ന് നോർക്ക വകുപ്പ് സിക്രട്ടറി റാണീ ജോർജ്ജ് മസ്കറ്റിൽ പറഞ്ഞു. ഇതിൽ 15%തുക സർക്കാർ തിരിച്ചടക്കും. ലോൺ എടുക്കുന്നവർക്ക് സബ്സിഡിയായി സർക്കാർ നല്കുന്നതാണ്‌ ലോൺതുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയിൽ തിരിച്ചടച്ചാൽ മതികാകും. അതിനു 3 വർഷം വരെ തിരിച്ചടവ് ആവശ്യമില്ല. ഇതിനകം നാട്ടിലെത്തിയ 1500 പ്രവാസി മലയാളികൾക്ക് ഈ ലോൺ നല്കിയിട്ടുള്ളതായി റാണി പറഞ്ഞു.”>എല്ലാ പ്രവാസികൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്താൻ ആലോചന ഉള്ളതായി അവർ സൂചിപ്പിച്ചു.Pravasi 1 ഇതിന്‌ പ്രവാസികൾക്ക് അധിക ബാധ്യത ഉണ്ടാകില്ല.പ്രീമിയം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. വിദേശത്തേക്ക് പോകുന്ന എല്ലാ ആളുകളെയും ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരാനും ആലോചനയുണ്ട്. വിദേശത്തുണ്ടാകുന്ന അപകടം, മരണം, രോഗങ്ങൾ, തൊഴിൽ നഷ്ടം എന്നിവ ഇൻഷ്വറൻസിന്റെ കവറേജ്ജിൽ ഉൾപ്പെടുത്തും.>പ്രവാസി ക്ഷേമനിധിയിലേക്കുള്ള പ്രായം 60വയസാക്കി ഉയർത്തും. നിലവിൽ 55വയസു കഴിഞ്ഞവർക്ക് ഇതിൽ ചേരാൻ കഴിയില്ല. ഇത് 60 ആക്കി ഉയര്‍ത്താനാണ് പദ്ധതി. പ്രവാസി ക്ഷേമനിധിയില്‍ രണ്ടു ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ പേരിലേക്ക് ക്ഷേമനിധിയുടെ സന്ദേശം അറിയിക്കാന്‍ നോര്‍ക്ക പ്രത്യേക ബോധവത്കരണ പദ്ധതികള്‍ നടത്തും. കാര്‍ഷിക വകുപ്പ് ചില പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ നോര്‍ക്ക വഴി കൂടുതല്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും റാണി ജോര്‍ജ് പറഞ്ഞു. നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണ് നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആര്‍.എസ്.കണ്ണന്‍ തുടങ്ങിയവര്‍ ഒമാനിലത്തെിയത്.റിക്രൂട്ടിങ് നടത്തുന്ന ആശുപത്രികളുടെ പ്രതിനിധികളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ ആശുപത്രി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതായി ഇവര്‍ പറഞ്ഞു. എംബസിയില്‍ മലയാളി സാമൂഹികപ്രവര്‍ത്തകരുമായും നോര്‍ക്ക പ്രതിനിധികള്‍ സംവദിച്ചു.

Top