വരദേർക്കർ പ്രധാനമന്ത്രിയായേക്കും; ഫിനാൻസും പബ്ലിക്ക് എക്‌സ്പൻഡീച്ചറും ഒന്നാക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ സർക്കാരിന്റെ തലപ്പത്ത് അഴിച്ചു പണിയുണ്ടാകുമെന്ന സൂചനകൾ ശക്തമാക്കി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ലിയോവരദാർക്കറെയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. ലിയോവരദാർക്കർ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു എത്തിയാൽ, ഫിനാ്ൻസ് വകുപ്പും പബ്ലിക്ക് എക്്‌സ്പൻഡീച്ചർ ഡിപ്പാർട്ട്‌മെന്റും ഒറ്റവകുപ്പായി കണക്കു കൂട്ടിയുള്ള നടപടികൾക്കാണ് ഇപ്പോൾ ആലോചിക്കുന്നത്.
പബ്ലിക് എക്സ്പെൻഡിച്ചർ വകുപ്പ് കൈകാര്യം ചെയ്യുന്ന പാസ്‌കൽ ഡോനോഹോ ആയിരിക്കും അങ്ങനെയെങ്കിൽ ധനകാര്യ മന്ത്രി ആവുന്നത്. എന്റാ കെന്നി പ്രധാനമന്ത്രി പദം ഒഴിയുന്ന കൃത്യമായ സമയം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഇ.യു വിന്റെ പാർലമെന്ററി മീറ്റിങ്ങിനു പങ്കെടുത്ത ശേഷമാകും തീരുമാനമെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു.
ഫൈൻ ഗെയ്‌ലിന്റെ അടുത്ത പ്രധാനമന്ത്രിമാരായി രണ്ടു പേരുകളാണ് പറഞ്ഞു കേൾക്കുന്നത്. ഒന്ന് വരേദ്കറും, മറ്റൊന്ന് ഭവന മന്ത്രി സൈമൺ കോവിനിയുമാണ്. കോവിനിക്ക് താത്പര്യം മൈക്കൽ നൂനൻ ധനമന്ത്രിയായി തുടരുന്നതാണ്. എന്നാൽ ഡോനോഹോയെ ധനമന്ത്രി സ്ഥാനത്തു എത്തിക്കാൻ വേണ്ടിയുള്ള വരേദ്കറിന്റെ തന്ത്രമാണ് രണ്ടു വകുപ്പുകൾ ഒന്നാകുന്നതിനു പുറകിലുള്ള പ്രധാന കാരണം. മാത്രമല്ല മൈക്കൽ നൂനൻന് പാർട്ടിക്കകത്ത് തന്നെ എതിർപ്പ് ശക്തമാകുമ്പോൾ അദ്ദേഹത്തിന് സ്ഥാനഭ്രംശം സംഭവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ഈ അംഗപ്പോരിൽ വരേദ്കറിനൊപ്പം നിൽക്കുകയും ചെയ്യും. പ്രധാനമന്ത്രിയാകാൻ വരേദ്കറിന് എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രമാണ് ഇനി കണ്ടറിയാനുള്ളത്.

Latest