പബ്ലിക്ക് സർവീസ് ജീവനക്കാർക്കു ആറു ശതമാനം ശമ്പള വർധനവ്; 300,000 ജീവനക്കാർക്കു ശമ്പള വർധനവിന്റെ പ്രയോജനം ലഭിക്കും

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ സർക്കാർ മേഖലയിലെ 300,000 പബ്ലിക്ക് സെക്ടർ ജീവനക്കാർക്കു ആറു ശതമാനം ശമ്പള വർധനവ് പ്രഖ്യാപിച്ചു തീരുമാനമായി. മൂന്നു വർഷത്തെ റെമ്യൂണറേഷന്റെ ഡീൽ പ്രകാരമാണ് ഇപ്പോൾ ശമ്പള വർധനവ് സർക്കാർ നടപ്പാക്കുന്നത്. അടുത്തു നടക്കുന്ന ചർച്ചയിൽ രാജ്യത്തെ പെൻഷൻ വാങ്ങുന്നവരുടെ ശമ്പളത്തിലും ഇതിനു ആനുപാതികമായ വർധനവുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നു.
സീനിയർ ഗവ.ജീവനക്കാരുടെ കണക്കു കൂട്ടലുകൾ പ്രകാരം രാജ്യത്തെ പൊതുമേഖലയിലെ ജീവനക്കാർക്കു ആനുവൽ പേ റൈസ് ലഭിക്കുന്നതു രണ്ടു ശതമാനം വീതമാണ് ലഭിക്കുന്നത്. അടുത്ത മൂന്നു വർഷത്തെ സാമ്പത്തിക വിലയിരുത്തൽ പ്രകാരമാണ് ഇപ്പോൾ തുക തീരുമാനമായിരിക്കുന്നത്.
പുതിയ നിയമപ്രകാരം ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കും, ഉയർന്ന പ്രവർത്തി പരിചയം ഉള്ളവർക്കും ഉയർന്ന ശമ്പളം ലഭിക്കുന്ന രീതിയിലാണ് നിലവിൽ പേ റേസ് ഉറപ്പു വരുത്തിയിരിക്കുന്നത്. ഇത് കമ്പനികൾക്കും കൂടുതൽ ഗുണം ചെയ്യും. കൂടുതൽ പരിചയ സമ്പന്നരായവർക്കു കൂടുതൽ ഉയർന്ന ശമ്പളം നൽകുമ്പോൾ, പുതുതായി ജോലിയ്ക്കു എത്തുന്നവർക്കു താരതമ്യേനെ കുറഞ്ഞ ശമ്പളം നൽകിയാൽ മതിയാവും. ഇത്തരത്തിൽ ചർച്ചകൾ നടത്തുന്നതിനുള്ള ആലോചനകളും അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top