അധിക നികുതി ഈടാക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍; കാര്‍ബണ്‍ ടാക്‌സ് സാധാരണ ജനകള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യത

ഡബ്ലിന്‍: ആഗോള താപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് പുതിയ തീരുമാനങ്ങള്‍ 2019 ഒക്ടോബര്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിന് 2020 ല്‍ കൈവരിക്കേണ്ട ലക്ഷ്യം നേടാന്‍ കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തുകയേ നിവൃത്തിയുള്ളുവെന്നാണ് ഗവണ്മെന്റ് കരുതുന്നത്. സാധാരണ ജനങ്ങളില്‍ നിന്ന് നികുതി അധിക നികുതി ഇറക്കി ലക്ഷ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

കാര്‍ബണ്‍ ടാക്‌സ് പ്രഖ്യാപിക്കുന്നതിന് പുറമെ പെട്രോള്‍ ഡീസല്‍ വില ഏകീകരിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ഓരോ കുടുംബവും പ്രതിവര്‍ഷം 200 യൂറോ അധിക തുക ഗവണ്‍മെന്റിന് നല്‍കേണ്ടി വരും. 2020 ആകുമ്പോഴേക്കും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 2005ലെ നിലവാരത്തിന്റെ 17% കുറയ്ക്കണമെന്നാണു നിലവില്‍ ലക്ഷ്യംവച്ചിട്ടുള്ളത്. എന്നാല്‍ ഈ ലക്ഷ്യം തന്നെ കൈവരിക്കില്ലെന്നാണ് സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന 20 യൂറോയ്ക്ക് പുറമെ പുറന്തള്ളുള്ള കാര്‍ബണ്‍ ടണ്ണിന് 5യുറോ മുതല്‍ 10 യൂറോ വരെ നികുതി വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്.

കാര്‍ബണ്‍ ടാക്‌സ് 10 യൂറോ വര്‍ധിപ്പിക്കുന്നത് സാധാരണ ജനകളെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ളതായാണ് അനുമാനം. ഡീസല്‍ ലിറ്ററിന് 3.27 സെന്റ് നികുതി വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയാല്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം ശരാശരി 38 യൂറോയുടെ അധിക ഡീസല്‍ ചിലവാകും. ഹീറ്റിങ് ഓയിലിന് 46 യൂറോയും, കല്‍ക്കരി 26.33 യൂറോയും അധിക വില നല്‍കേണ്ടി വരും.പ്രകൃതി വാതകത്തിന് പ്രതിവര്‍ഷം 23.55 യൂറോ അധിക വിലയാകും.

സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ ഏകീകരിക്കാനുള്ള നടപടികളാരംഭിക്കും. നിലവില്‍ പെട്രോളിനേക്കാള്‍ 10.8 സെന്റ് കുറവിലാണ് ഡീസലിന്റെ വില. പെട്രോള്‍ ഡീസല്‍ വിലകള്‍ ഏകീകരിക്കുമ്പോള്‍ പ്രതിവര്‍ഷം ലിറ്ററിന് 2.16 സെന്റ് വര്‍ധനവുണ്ടാകും. പ്രതിവര്‍ഷം 20,000 km ഓടുന്ന ഒരു ശരാശരി കുടുംബത്തിന്റെ കാറിന് 30 യൂറോ അധിക ചിലവാകുമെന്നര്‍ത്ഥം.

Latest
Widgets Magazine