കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ അബുദാബി പോലീസ് ഓഫീസര്‍ കൂടെ ചാടി രക്ഷപ്പെടുത്തി

യുഎഇയില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രവാസിയെ ട്രാഫിക് പോലീസ് ഓഫീസര്‍ ജീവിതം പണയം വെച്ച് കൂടെ ചാടി രക്ഷപ്പെടുത്തി. ഏഷ്യക്കാരനായ യുവാവാണ് കടലില്‍ ചാടി മരിക്കാന്‍ തുനിഞ്ഞത്. കടലില്‍ ചാടിയ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അബുദാബി ട്രാഫിക് പോലീസ് വിംഗിലെ പോലീസ് ഓഫീസറായ റഷീദ് സലീം അല്‍ ഷെഹിയാണ് കടലിലേക്ക് മറ്റൊന്നും നോക്കാതെ എടുത്തു ചാടി പ്രവാസിയെ രക്ഷപ്പെടുത്തിയത്. ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി മാസങ്ങള്‍ക്ക് മുമ്പ് ഒരു വലിയ അപകടത്തില്‍ പെടുകയും കോമ സ്റ്റേജിലാകുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് ശാരീരികമായി പലവിധ പ്രശ്നങ്ങളാല്‍ അസ്വസ്ഥനായിരുന്നു. ഇതാണ് പ്രവാസിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് അബുദാബി പോലീസ് പറയുന്നു. അപകടത്തില്‍ പെട്ട വ്യക്തിയെ ജീവന്‍ വെടിഞ്ഞും രക്ഷിക്കാന്‍ തയ്യാറായ പോലീസ് ഉദ്യോഗസ്ഥന്‍റെ ജോലിയോടുളള ആത്മാര്‍ത്ഥതയേ യും കൂറും പ്രശംസനീയമെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറ‍ഞ്ഞു. അദ്ദേഹം റഷീദിനെ അഭിനന്ദിക്കുകയും ചെയ്തു.

Latest