പെണ്ണുങ്ങൾ പിറന്ന പടി; ആണുങ്ങൾക്ക് അൽപം തുണിയാകാം; മോഡൽ ഷോ വിവാദത്തിൽ; ചിത്രങ്ങൾ വൈറൽ

സ്വന്തം ലേഖകൻ

സിഡ്‌നി: പെണ്ണുങ്ങൾ പിറന്നപടി ഷോയ്ക്കു പോസ് ചെയ്യണം. ആണുങ്ങൾക്കു വേണമെങ്കിൽ തുണിയുടുക്കാം. മികച്ച മോഡലുകളെ കണ്ടെത്താനുള്ള ഷോയാണ് വിവാദ വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായിരിക്കുന്നത്.

model model1

പ്രമുഖ ഓസ്ട്രിയൻ ടെലിവിഷൻ റിയാലിറ്റി ഷോയായ ഓസ്ട്രിയാസ് നെസ്്റ്റ് ടോപ്പ് മോഡൽ ഷോയാണ് തുണിയുടെ പേരിൽ വിവാദത്തിലായത്. നൂൽബന്ധമില്ലാത്ത മത്സരാർത്ഥികളെ കാമറയ്ക്കു മുന്നിൽ നിറുത്തിയതാണ് പലരുടെയും നെറ്റി ചുളിപ്പിച്ചത്. റിയാലിറ്റി ഷോയായതിനാൽ മത്സരാർത്ഥികൾ ഇടിച്ചുകയറി. ശരീരപ്രദർശനത്തിന് അവർക്ക് മടിയുണ്ടായിരുന്നില്ല. പക്ഷേ ഫുൾ സ്യൂട്ടിൽ നിൽക്കുന്ന പുരുഷ മത്സരാർത്ഥികൾക്കൊപ്പം ബർത്ത് ഡേ സ്യൂട്ടിൽ ഫോട്ടോയ്ക്ക് പോസുചെയ്യണമെന്നതാണ് അടുത്ത റൗണ്ട് എന്നറിഞ്ഞപ്പോൾ പലരും ഞെട്ടി വിറച്ചു. ചിലർ പൊട്ടിക്കരഞ്ഞ് പിന്മാറി. പക്ഷേ, മറ്റു ചിലർ ധൈര്യസമേതം വെല്ലുവിളി ഏറ്റെടുത്തു.

model3

model5
ഒരു വീടിന്റെ ബാൽക്കണി പശ്ചാത്തലമാക്കി പതിനഞ്ചു മിനിട്ടിനുള്ളിൽ മികച്ച ഫോട്ടോയ്ക്ക് പോസു ചെയ്യണം എന്നായിരുന്നു പ്രൊഡ്യൂസറുടെ ആവശ്യം. ചിലർ ശരീരത്തിന്റെ കേന്ദ്രഭാഗങ്ങൾ’ സ്വന്തം കൈകൊണ്ടും പുരുഷ മത്സരാർത്ഥികളുടെ ശരീരഭാഗങ്ങൾകൊണ്ട് മറച്ചും ചിലർ എല്ലാം തുറന്നുകാട്ടിയും ഫോട്ടോ ഷൂട്ട് ഗംഭീരമാക്കി. ഷോയുടെ പ്രൊമോ പുറത്തുവന്നതോടെയാണ് സംഗതി വിവാദമായത്. പെൺകുട്ടികളുടെ നഗ്‌നത വില്പനച്ചരക്കാക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. സോഷ്യൽ മീഡിയയിലൂടെ പലരും പ്രൊഡ്യൂസർക്കെതിരെ ഉറഞ്ഞുതുള്ളി. എന്നാൽ വിമർശനങ്ങളോട് ചാനൽ അധികൃതരോ പ്രൊഡ്യൂസറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest
Widgets Magazine