ഇനി നഗ്നരായിരുന്ന് ഭക്ഷണം കഴിക്കാം..!

സ്വന്തം ലേഖകൻ

പാരീസ്: നഗ്‌നരായി ഇരുന്ന് ആഹാരം കഴിക്കുന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ??? അതിന് ആഗ്രഹമുണ്ടെങ്കിൽ ഫ്രാൻസിലെ പാരീസിലേക്ക് പോന്നോളൂ. ഫ്രാൻസിലെ തന്നെ ആദ്യത്തെ നഗ്‌നറസ്റ്റോറന്റ് പാരീസിൽ തുറന്ന് പ്രവർത്തനം തുടങ്ങി.
ഒ നാച്ചുറൽ എന്ന് പേരിട്ടിരുന്ന റസ്റ്റോറന്റ് പാരീസ് നാച്ചുറിസ്റ്റ് അസോസിയേഷന് മാത്രമായി അത്താഴം വിളന്പുകയും ചെയ്തു. 40 സീറ്റുകളാണ് റസ്റ്റോറന്റിലുള്ളത്. 26 ഡോളറാണ് ആഹാരത്തിന് നൽകേണ്ടത്. റസ്റ്റ്‌റ്റോറന്റിൽ പ്രവേശിക്കുന്നതിന് മുന്പ് വസ്ത്രങ്ങളെല്ലാം അഴിച്ചു നൽകേണ്ടി വരും. അത് സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ഉണ്ട്. ആഹാരം കഴിച്ച് മടങ്ങുന്‌പോൾ വസ്ത്രങ്ങൾ തിരികെ ലഭിക്കും. റസ്റ്ററ്റോറന്റിനകത്ത് അത്യാധുനിക സൗകര്യങ്ങൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വഴിയാത്രക്കാർ റസ്റ്റോറന്റിലേക്ക് ഒളിഞ്ഞു നോക്കാതിരിക്കാനായി കാഴ്ച മറച്ചിട്ടുണ്ട്.

Latest