വൈദികരായി സ്വവർഗാനുരാഗികൾ വേണ്ടെന്നു വർത്തിക്കാൻ; പ്രഖ്യാപനം പുതിയ രേഖയിൽ

പി.പി ചെറിയാൻ

വത്തിക്കാൻ: സ്വവർഗാനുരാഗികളെ കാത്തോലിക്കാ സെമിനാരിയിലേയ്‌ക്കോ പൗരോഹിത്യ ശുശ്രൂഷകളിലേയ്‌ക്കോ പ്രവേശിപ്പിക്കുകയില്ലെന്നു വർത്തിക്കാനിൽ നിന്നും ഇന്ന് പുറപ്പെടുവിച്ച പുതിയ രേഖകളിൽ ചൂണ്ടിക്കാട്ടുന്നു.
സ്വവർഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. പുരുഷ – സ്ത്രീ സത്വത്തെ വികലമാക്കുന്ന ഈ പ്രവണത ദൈവീക പ്രവർത്തനങ്ങൾക്ക് എതിരാണ്. 90 പേജ് വരുന്ന രേഖകളിൽ സഭ വ്യക്തമാക്കുന്നു. കർദിനാൾ ബെന്യാമിനോ സ്‌റ്റെല്ല, കോൺഗ്രിഗേഷൻ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോയൽ മേഴ്‌സിയർ, ആർച്ചു ബിഷപ്പ് ജോർജ് കാർലോസ്, മൊൺസി ആർ ആന്റോണിയെ തെറിഎന്നിവരാണ് ഇന്ന് പുറത്തിറങ്ങിയ രേഖകളിൽ ഒപ്പു വച്ചിരിക്കുന്നതും പോപ്പ് ഫ്രാൻസിസിന്റെ അംഗീകാരവും ഈ രേഖകൾ ലഭിച്ചിട്ടുണ്ട്.
മാധ്യമങ്ങളും സെക്കുലർ ഫോഴ്‌സും കത്തോലികാ സഭ സ്വവർഗാനുരാഗികളായ പുരുഷൻമാരെ വൈദിക വൃത്തിയിലേയ്ക്കു പ്രവേശിപ്പിക്കാതിരുന്നതിനെതിരെ ശക്തമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്. വൈദിക പട്ടം എന്നത് ദൈവീകമാണെന്നും അതിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതാണെന്നും കാത്തോലിക സഭ ഉറച്ചു വിശ്വസിക്കുന്നു. പട്ടത്വത്തിലേയ്ക്കു പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നവർ ലൈംഗിക പ്രവണത എങ്ങിനെയുള്ളതാണെന്നു മറച്ചു വയ്ക്കുന്നത് വിശ്വാസ വഞ്ചനയാണെന്ും പാപവുമാണെന്നും പുതിയ രേഖകൾ ചൂണ്ടിക്കാട്ടുന്നു.

Latest
Widgets Magazine