പത്തനംതിട്ടയിലെ പ്രചരണത്തിന് ആദ്യത്യനാഥ് എത്തുന്നു; മണ്ഡലം പിടിക്കാന്‍ എന്‍ഡിഎയുടെ പോരാട്ടം

ശബരിമല വിഷയത്തില്‍ ഇളകി മറിഞ്ഞ പത്തനം തിട്ട ഇത്തവണ പിടിക്കാന്‍ തന്നെ തീരുമാനിച്ചാണ് ബിജെപി മുന്നണിയുടെ മുേേന്നറ്റം. കേന്ദ്ര നേതാക്കളുള്‍പ്പെടെ വന്‍ നിര പത്തനം തിട്ടയിലേക്ക് ഒഴുകുമ്പോള്‍ അത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. രാജ്യത്തെ ഏറ്റവും തന്നെ തിരക്കേറിയ പ്രചാരകന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ‘യോഗി ആദിത്യനാഥ്’ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കാന്‍ 14ന് എത്തുന്നതോടെ ബിജെപി കളി തുടങ്ങുകയാണ്. പത്തനംതിട്ട മണ്ഡലത്തിലെ പ്രചരണം നേരത്തെ തന്നെ ആര്‍എസ്എസ് നേരിട്ട് ഏറ്റെടുത്തിരുന്നു.

റോയല്‍ ഓഡിറ്ററോറിയത്തില്‍ നടക്കുന്ന ‘ശക്തി കേന്ദ്ര’ ഭാരവാഹികളുടെ യോഗത്തിലാണ്യോ ഗി ആദിത്യ നാഥ് ആദ്യം പങ്കെടുക്കുന്നത്.ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് മുകളില്‍ തുടങ്ങിയ സംവിധാനമാണിത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തി കേന്ദ്ര ഭാരവാഹികളെയാണ് അദ്ദേഹം കാണുന്നത്. വൈകിട്ട് പത്തനംതിട്ട മണ്ഡലത്തിലെ പേജ് പ്രമുഖ്മാരുടെ യോഗവും നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കും. 30 വോട്ടര്‍മാരുടെ ചുമതലയാണ് ഓരോ പേജ് പ്രമുഖിനും ഉള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേരു വീണ്ടും ഉയര്‍ന്നു കേള്‍ക്കുന്നു. ആദ്യപട്ടികയില്‍ തന്നെ വന്നുപോയ കേന്ദ്രമന്ത്രിയുടെ പേര് വീണ്ടും സജീവമായതിന് പിന്നില്‍ സമുദായ സമവാക്യങ്ങളുടെ പുനരാലോചനയാണെന്ന് എന്‍ഡിഎ കേന്ദ്രങ്ങള്‍ സമ്മതിക്കുന്നു. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ശശികുമാര വര്‍മയുടെ പേരും സജീവമായി നില്‍ക്കുന്നു. ശശികുമാര വര്‍മയാണെങ്കില്‍ എന്‍ഡിഎയുടെ പേരിലല്ല, സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന നിലയിലാകും നില്‍ക്കുക

ഇടതുമുന്നണിക്കും പത്തനംതിട്ടയിലേയ്ക്ക് യോജ്യനായ സ്ഥാനാര്‍ത്ഥിയെ കിട്ടിയട്ടില്ല എന്നാണ് വാസ്തവം. മണ്ഡലം എന്‍സിപിയ്ക്ക് വേണമെന്നും തോമസ് ചാണ്ടി എംഎല്‍എയ്ക്ക് മല്‍സരിക്കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും സിപിഎം അതിനു വഴങ്ങാനിടയില്ല. ഘടക കക്ഷിക്കെങ്കില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ഫ്രാന്‍സിസ് ജോര്‍ജാണ് സിപിഎമ്മിന്റെ മനസ്സില്‍. അല്ലെങ്കില്‍ സിപിഎം തന്നെ മത്സരിക്കുമെന്നുമാണ് വിവരം.

കോട്ടയത്തും ഫ്രാന്‍സിസ് ജോര്‍ജിനെ ഇടതുമുന്നണി പരിഗണിക്കുന്നുണ്ട്. കോട്ടയം മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ആരെന്ന് അറിഞ്ഞ ശേഷമാകും ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ഇടതുമുന്നണി ജാഥ 20നും 21നും ജില്ലയിലെത്തുന്നതോടെ താഴേത്തട്ടില്‍ പ്രചാരണ പരിപാടികള്‍ക്കും തുടക്കമാകും.

സിറ്റിങ് എംപിയെന്ന നിലയില്‍ ആന്റോ ആന്റണി തന്നെയാണ് യുഡിഎഫിന്റെ ആദ്യ പരിഗണനയില്‍ എങ്കിലും ജില്ലാ കോണ്‍ഗ്രസ് ഘടകം ഉയര്‍ത്തുന്ന പ്രതിഷേധം പരിഗണിക്കാതെ നേതൃത്വത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആന്റോയുടെ കാര്യത്തില്‍ ഉറപ്പു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രസംഗത്തിനിടെ ആന്റോയ്ക്ക് വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. 25ന് സ്ഥാനാര്‍ഥി പട്ടിക വരുമ്പോള്‍ ആന്റോയുടെ കാര്യത്തില്‍ കൂടുതല്‍ സ്തിരീകരണം ഉണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. ആന്റണിക്കെതിരെ യുള്ള ട്രോള്‍ പ്രതിഷേധങ്ങളും ഡിസിസിയുടെ വിയോജിപ്പും എന്താവും എന്നത് കാത്തിരുന്നു കാണേണ്ടിവരും.

Top