സെല്‍ഫി എടുത്തു പഠിച്ച് പെന്‍ഗ്വിനുകള്‍; കൗതുകമായി വീഡിയോ

അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള രണ്ട് പെന്‍ഗ്വിനുകളാണ് പുതിയ സെല്‍ഫി വിദഗ്ധര്‍. തുടക്കക്കാരാണെങ്കിലും സെല്‍ഫിയായി നിശ്ചല ചിത്രമല്ല മറിച്ച് സെല്‍ഫി വീഡിയോ തന്നെയാണ് എമ്പറര്‍ പെന്ഗ്വിന്‍ വിഭാഗത്തില്‍ പെട്ട ഇരുവരും ചേര്‍ന്നെടുത്തത്. ഓസ്‌ട്രേലിയയിലെ മോസ്റ്റര്‍ റിസേര്‍ച്ച് സ്റ്റേഷനിലെ ആസ്റ്റര്‍ റുക്കറി എന്ന ഗവേഷകന്‍ സ്ഥാപിച്ച ക്യാമറയിലാണ് പെന്‍ഗ്വിനുകള്‍ സെല്‍ഫി എടുത്തു പഠിച്ചത്. പെന്‍ഗ്വിനുകളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറ മറിച്ചിട്ട ശേഷം രണ്ട് പെന്‍ഗ്വിനുകള്‍ അത് പരിശോധിക്കുകയായിരുന്നു. ഇതിനിടയിലാണ് സെല്‍ഫിക്ക് തുല്യമായ വീഡിയോ ക്യാമറയില്‍ പതിഞ്ഞത്. പെന്‍ഗ്വിനുകളുടെ സെല്‍ഫി വീഡിയോ അനിമേഷനാണെന്നാണ് പലരും ആദ്യം ധരിച്ചത്. സ്വതവേ കൗതുകം കൂടുതലുള്ള ജീവികളാണ് പെന്‍ഗ്വിനുകള്‍. അതുകൊണ്ടു തന്നെ ക്യാമറ സ്ഥാപിച്ച് അധികം വൈകാതെ തന്നെ പെന്‍ഗ്വിനുകള്‍ അതു പരിശോധിക്കാനെത്തി സെല്‍ഫിയെടുക്കുകയായിരുന്നു.

Top