എസ്സാറും വീഡിയോക്കോണുമുള്‍പ്പെടെ ബാങ്കുകളെ പറ്റിച്ചത് അഞ്ചുലക്ഷം കോടി; സാധാരണക്കാരന്റെ കഴുത്തറക്കുന്ന ബാങ്കുകള്‍ക്ക് കുത്തകള്‍ക്ക് മുന്നില്‍ മുട്ട് വിറയ്ക്കുന്നു

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അഞ്ചുലക്ഷം കോടി കടമെടുത്ത് തിരിച്ചടയ്ക്കാതെ വന്‍കിട കമ്പനികള്‍. സാധാരണക്കാരന്‍ എടിഎം ഉപയോഗിക്കുന്നതിന് വരെ കഴുത്തറക്കുന്ന എസ് ബി ഇന്ത്യയുള്‍പ്പെടെയുള്ള ബാങ്കുകളാണ് ഈ കുത്തക കമ്പനികള്‍ക്ക് മുന്നില്‍ മുട്ട് വിറച്ച് നില്‍ക്കുന്നത്.

വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, ജിന്‍ഡാല്‍ ഗ്രൂപ്പ്, പുഞ്ച് ലോയ്ഡ്, ജെയ്പീ ഗ്രൂപ്പ്, ലാന്‍കോ, എസ്സാര്‍, ഭൂഷന്‍ സ്റ്റീല്‍, അലോക് ഇന്‍ഡസ്ട്രീസ്, അബാന്‍ ഹോള്‍ഡിങ്സ്, ഇറ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് വന്‍തുക വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ളത്. ഇതില്‍ 80 മുതല്‍ 85 ശതമാനംവരെ തുക പൊതുമേഖല ബാങ്കുകളില്‍നിന്നാണ് വായ്പയെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം 2016 ഏപ്രിലില്‍ ഒരു ലക്ഷംകോടി രൂപയായിരുന്നത് ഡിസംബര്‍ ആയതോടെ ആറ് ലക്ഷംകോടിയായി വര്‍ധിച്ചിരുന്നു.

ഭൂഷന്‍ സ്റ്റീലാണ് ഏറ്റവും കൂടുതല്‍ ബാധ്യതവരുത്തിയിരിക്കുന്നത്. 90,000 കോടി രൂപ. വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് 58,000 കോടിയും ജെയ്പീ ഗ്രൂപ്പ് 55,000 കോടിയും എസ്സാര്‍ 50,000 കോടിയുമാണ് ബാധ്യതവരുത്തിയിരിക്കുന്നത്.

Top