പോലീസിന് കാർക്കശ്യം മാത്രം പോരാ വിനയവും വേണമെന്ന് പിണറായി

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി പിണറായിവിജയൻ. പോലീസുകാർക്ക് കാർക്കശ്യം മാത്രം പോരെന്നും വിനയവും വേണമെന്നും പിണറായി പറഞ്ഞു. പെരുമാറ്റത്തിൽ വിനയം അത്യാവശ്യമാണ് ജോലിയിൽ കാർക്കശ്യവും. ആരുടേയും അന്തസിനെ ഹനിക്കാനോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ല- പിണറായി പറഞ്ഞു. പോലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപികള്‍ സ്വീകരിച്ചു വരികയാണെന്നും സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കൊച്ചിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥനോട് തട്ടിക്കയറിയ മുഖ്യമന്ത്രിയുടെ നടപടി വാർത്തയായതിനു പിന്നാലെയാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങലുമായി രംഗത്തെത്തിയത്.

Top