2017 ജനുവരിക്ക് ശേഷം പിണറായി മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകില്ല.പിണറായിക്ക് ഇനി വെറും 100 ദിവസം മാത്രം …മുഖ്യമന്ത്രിക്കസേരയില്‍ നിന്നും തെറിക്കും..വീഴ്ത്താന്‍ ഇനി അവശേഷിക്കുന്ന ഓവറുകള്‍ മൂന്ന് മാസം

കോഴിക്കോട് :ലക്ഷ്യമിട്ട ഒന്നാം വിക്കറ്റ് പിണറായി വിജയന്‍റേത്. വീഴ്ത്താന്‍ ലക്ഷ്യമിടുന്ന ഓവറുകള്‍ ജൂലായ് ആദ്യ ആഴ്ച മുതല്‍ 180 ദിവസം (ആറ് മാസം). അതായത് ആസൂത്രകര്‍ ലക്ഷ്യം നേടുകയാണെങ്കില്‍ 2017 ജനുവരിക്ക് ശേഷം പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകില്ലെന്ന് സാരം. പിണറായിയെ വീഴ്ത്താന്‍ ഇനി അവശേഷിക്കുന്ന ഓവറുകള്‍ മൂന്ന് മാസം അല്ലെങ്കില്‍ 100 ദിവസം.

പക്ഷേ അവിചാരിതമായി ആദ്യം വീണ വിക്കറ്റ് രണ്ടാമനായ ഇ പി ജയരാജന്‍റേത്. പിണറായിയെ ഉന്നം വച്ച കണക്കിലാണെങ്കില്‍ കൃത്യം 100ാം ദിനം ഒരു വിക്കറ്റ് വീണു. രണ്ടാമനിലൂടെ ഒന്നാമന്‍റെ ചിറകരിഞ്ഞ ആഹ്ളാദം ആസൂത്രകര്‍ക്ക്. 1995 ഏപ്രില്‍ 16 ന് ആന്ധ്രപ്രദേശിലെ ഓങ്കോളിനടുത്ത് പിണറായി വിജയനെ ഉന്നം വച്ച വെടി കൊണ്ടത് ഇ പി ജയരാജനെന്നതും യാദൃശ്ചികമാകാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് കേരളത്തില്‍ രണ്ടാം വിമോചന സമരത്തിന് നാന്ദി കുറിക്കപ്പെട്ടിരിക്കുന്നു എന്ന സൂചനകള്‍ ശക്തമാണ്. ഒന്നാം വിമോചന സമരത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പദ്ധതികള്‍.1959 ജൂലായ് 31 ന് ഇ എം എസ് മന്ത്രി സഭയ്ക്ക് സംഭവിച്ചതുപോലെ ഭരണഘടനയുടെ 356 ാം അനുച്ഛേദ പ്രകാരമുള്ള രാഷ്ട്രപതിഭരണം കേരളത്തില്‍ ഉണ്ടാകില്ല. കാരണം ദേശീയതയിലും ആര്‍ഷഭാരത സംസ്കാരത്തിലും ഊന്നിയുള്ള തേരോട്ടത്തിന്‍റെ ഭാഗമാണ് രണ്ടാം വിമോചന മാധ്യമ സമരം.Isac -pinarayi_

ആസൂത്രകര്‍ ഇക്കുറി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നത് വന്‍കിട കോര്‍പ്പറേറ്റ് ഹൗസുകളെ ഉപയോഗിച്ച്..പണം ഒഴുക്കുന്നതും അവര്‍. ലക്ഷ്യം നേടാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് മാധ്യമങ്ങളെ. എഡിറ്റോറിയല്‍ ബോര്‍ഡില്‍ ലക്ഷ്യ പൂര്‍ത്തീകരണത്തിന് യോജിച്ച നിലപാടുള്ളവരെ ലക്ഷങ്ങള്‍ നല്‍കി നിയമിക്കുന്നു. ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കി നിയമിക്കപ്പെടുന്ന ഇത്തരക്കാരുടെ ശമ്പളത്തില്‍ മൂന്നില്‍ ഒന്നും ഒരു കണക്കിലും പെടാത്ത തുക. രേഖകളില്‍ തുലോം കുറവ് ശമ്പളം. രേഖകള്‍ക്കപ്പുറം ലഭിക്കുന്ന വന്‍ തുകയ്ക്ക് ഒരുതരത്തിലും നിയമസാധുത ഇല്ലാത്തതും. ചുരുക്കി പറഞ്ഞാല്‍ ബ്ലാക്ക് മണി എന്നര്‍ത്ഥം. വാര്‍ത്തകള്‍ കൈകാര്യം ചെയ്യേണ്ട രീതിയും ചിലപ്പോള്‍ വാര്‍ത്തകള്‍ തന്നേയും മറ്റു കേന്ദ്രങ്ങളില്‍ സൃഷ്ടിക്കപ്പെട്ട് ഏകദേശ സമാനതകളോടെ വിതരണം ചെയ്യപ്പെടുന്നു. വിവിധ തലങ്ങളില്‍ തങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ഉപയോഗിക്കുന്നത് കടുത്ത കമ്മ്യൂണിസ്റ്റ് വിരോധികളായി മാറിയ പഴയകാല അടിയുറച്ച കമ്മ്യൂണിസ്റ്റുകളേയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമപ്രവര്‍ത്തകരേയും. കേന്ദ്രീകൃത സ്വഭാവത്തില്‍ സമാനതകളോടെ നിലവില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് പ്രമുഖ ടി വി ചാനലുകളും ഒരു ഇടത്തരം ചാനലും. പിന്നെ ഒരു പത്രസ്ഥാപനവും ഏതാനും ഓണ്‍ലയിന്‍ മാധ്യമങ്ങളും. ഇവരെ പിന്തുണച്ച് നവമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വിവിധ തലങ്ങളിലെ പ്രൊഫഷണലുകള്‍. ഈ കേന്ദ്രങ്ങളിലേക്ക് വാര്‍ത്തകള്‍ക്കൊപ്പം ആവശ്യത്തിനും അനാവശ്യത്തിനും കണക്കില്‍പ്പടാത്ത പണം ഒഴുകുന്നുണ്ടെന്നും പരസ്യമായ രഹസ്യം. രണ്ട് ടിവി ചാനലുകള്‍ സമാനരീതിയില്‍ വാര്‍ത്ത കൈകാര്യം ചെയ്താല്‍ മറ്റുള്ള എല്ലാ മാധ്യമങ്ങളും അത് പകര്‍ത്തി അടിക്കുമെന്നും സംഭവങ്ങളില്‍ പൊതുബോധം സൃഷ്ടിക്കപ്പെടുമെന്നും ആസൂത്രകര്‍ക്ക് ബോധ്യമുണ്ട്. മേമ്പൊടി ആയി ആദര്‍ശ പരിവേഷവും കൂട്ടിച്ചേര്‍ക്കുമ്പുമ്പോള്‍ ലക്ഷ്യമിടുന്ന വിക്കറ്റ് വീഴ്ച എളുപ്പമാകുമെന്ന് കണക്കുകൂട്ടല്‍.

രണ്ടാം വിമോചന സമരം ലക്ഷ്യം കാണുകയാണെങ്കില്‍ ഒന്നാം സമരമുഖത്തിന് ശേഷം 1960 ല്‍ പട്ടം താണു പിള്ള (പി എസ് പി) യും ശേഷം 1962 ല്‍ ആര്‍ ശങ്കര്‍ (കോണ്‍ഗ്രസ്) ഉം മുഖ്യമന്ത്രിമാരായത് പോലെയും 1962 മുതല്‍1968 വരെ പട്ടം താണുപിള്ള പഞ്ചാബ്, ആന്ധ്രപദേശ് ഗവര്‍ണര്‍ ആയി ഉയര്‍ത്തപ്പെട്ടതു പോലെയും ഏതെങ്കിലും വ്യക്തികളോ പ്രാദേശിക പ്രസ്ഥാനങ്ങളോ വിജത്തിന് പ്രതിഫലമായി ഉയര്‍ത്തപ്പെടുന്ന സാഹചര്യം അല്ല കേരളത്തില്‍ നിലവിലുള്ളത് എന്ന് ചുരുക്കം. കാരണം ദേശീയതയും ധര്‍മ്മരാജ്യ നിര്‍മ്മാണവും ആണ് ലക്ഷ്യം.

വിക്കറ്റ്  വീണാലും ഇല്ലെങ്കിലും പിണറായി വിജിയന്‍ എന്ന മുഖ്യമന്ത്രിയുടേയും രാഷ്ട്രീയ നേതാവിന്‍റേയും വരുംകാല നാളുകള്‍ അതീവ സംഘര്‍ഷം നിറഞ്ഞതാകുമെനാണ് അണിയറ വര്‍ത്തമാനം.

എന്താണ് പിണറായി വിജയനെ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഇത്രമാത്രം ഭയപ്പെടാനും കേന്ദ്രീകരിക്കപ്പെടാനും കാരണം?

എസ് വി പ്രദിപ്, ന്യൂസ് 18 മുന്‍ സീനിയര്‍ അവതാരകന്‍, 9495827909

https://www.facebook.com/svpradeeptvm

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top