വിമാനമിടിച്ച് റണ്‍വേയില്‍ യുവാവിന് ദാരുണാന്ത്യം; ഏഥന്‍സിലേക്ക് പോകാനായി ടേക് ഓഫ് ചെയ്ത വിമാനമാണ് അപകടത്തിനിടയാക്കിയത്

റണ്‍വേയില്‍ വിമാനമിടിച്ച് യുവാവിന് ദാരുണാന്ത്യം. മോസ്‌കോയിലെ ഷെറെമെത്യെവോ വിമാനത്താവളത്തിലായിരുന്നു അപകടം. ഏഥന്‍സിലേക്കു പോകുന്നതിനായി ടേക് ഓഫ് ചെയ്ത എയ്റോഫ്ലോറ്റിന്റെ വിമാനമാണ് യുവാവിനെ ഇടിച്ച് കൊലപ്പെടുത്തിയത്.

യുവാവിന്റെ ശരീരഭാഗങ്ങളും, കോട്ട്, ഷൂലേസ് തുടങ്ങിയവയും ചിതറിയ നിലയില്‍ റണ്‍വേയില്‍നിന്ന് കണ്ടെത്തി. സ്പെയിനില്‍ നിന്ന് അര്‍മേനിയയിലേക്ക് നാടുകടത്തപ്പെട്ട ആല്‍ബര്‍ട്ട് യെപ്ര്മ്യാന്‍ എന്ന 25 കാരനാണ് ദാരുണാന്ത്യം. റണ്‍വേയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മോസ്‌കോ-യെരേവന്‍ വിമാനത്തിലേക്കുള്ള യാത്രക്കാര്‍ക്കുള്ള എയര്‍പോര്‍ട്ട് ബസിസ് സമീപം വരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ഇയാള്‍ പെട്ടന്ന് അവരുടെ കണ്ണുവെട്ടിച്ച് റണ്‍വേയിലേക്ക് ഓടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ പറയുന്നു.

തുടര്‍ന്ന് ഇയാള്‍ റണ്‍വേയിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സി സി ടിവിയിലുള്ളതായും അധികൃതര്‍ പറയുന്നു. പ്രാദേശിക സമയം രാത്രി എട്ടിനായിരുന്നു അപകടം.

അപകടത്തിനിടയാക്കിയ വിമാനം ഏഥന്‍സില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലാന്‍ഡിങ്ങ് ഗിയര്‍ ഇടിച്ചാണ് അപകടമെന്ന് കണ്ടെത്തി. അപകടത്തെ തടുര്‍ന്ന് വിമാനത്തിന്റെ തുടര്‍ന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി.

Latest
Widgets Magazine