ബാത്ത്റൂമില്‍ പോവണമെന്ന് ആവശ്യപ്പെട്ട പ്രതികളെ പുറത്തിറക്കി; പിന്നീട് നടന്നത്

പന്തളം പോലീസ് സ്‌റ്റേഷനില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. അന്തര്‍ സംസ്ഥാന ബൈക്ക് മോഷ്ടാക്കളാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.

ജൂലൈ 14 നാണ് പത്തനം തിട്ട പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി സുരേഷ്, കോഴഞ്ചേരി കോയിപ്രം സ്വദേശി അച്ചു എന്ന് വിളിക്കുന്ന ഷിജു രാജല്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.

കസ്റ്റഡി കാലാവധി അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ഇരുവരും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.

ബാത്ത്‌റൂമില്‍ പോവുന്നതിന് വേണ്ടി പുറത്തിറക്കിയപ്പോള്‍ കൂടെയുണ്ടായിരുന്ന പോലീസുകാരെ തള്ളി നിലത്തിട്ട ശേഷം ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നും നിരവധി ആഡംബര ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കോസിലാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 21ഓളം ആഡംബര ബൈക്ക് പോലീസ് കണ്ടെടുത്തിരുന്നു.

കൂടുതല്‍ അന്വേഷണത്തിന് വേണ്ടി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികള്‍ പോലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസിന് വീഴ്ച പറ്റിയതിനെത്തുടര്‍ന്നാണ് അജി, അനില്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.

Latest
Widgets Magazine