ഫാ.സേവ്യര്‍ തേലക്കാട്ടിന്‍റെ കൊലപാതകം: പ്രതി ജോണി അറസ്റ്റിൽ

മലയാറ്റൂര്‍: മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് മലയാറ്റൂര്‍ മലയില്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി മുൻ ശുശ്രൂഷി വട്ടപ്പറമ്പിൽ ജോണി പിടിയിലായി. വനത്തിനുള്ളിൽനിന്ന് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. വൈദികനെ കുത്തിയശേഷം ജോണി മലയാറ്റൂരിലെ വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. വനത്തിനുള്ളിൽ പൊലീസ് നടത്തിയ തിരിച്ചിലിലാണ് പ്രതി പിടിയിലായത്.മലയാറ്റൂര്‍ തേക്കുംതോട്ടം ഷണ്‍മുഖപുരത്തു വട്ടേക്കാടന്‍ കോരതിന്‍റെ മകന്‍ ജോണി (56) പിടിയില്‍. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂര്‍ മലയിലെ ഒന്നാം സ്ഥലത്തിനു സമീപം വനത്തിനുള്ളില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.സിഐമാര്‍ നേതൃത്വം നല്‍കുന്ന ഓരോ സംഘത്തിലും വിവിധ സ്‌റ്റേഷനുകളിലെ അഞ്ചു വീതം പോലീസുകാരുണ്ടായിരുന്നു. പോലീസ് ക്യാമ്പില്‍ നിന്ന് ഒരു ബറ്റാലിയന്‍ പോലീസുകാരും അന്വേഷണത്തില്‍ പങ്കാളികളായി. കൃത്യം നടത്താൻ ഉപയോഗിച്ച കത്തി വ്യാഴാഴ്ച സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കുരിശുമലയിലെ ആറാം സ്ഥലത്തുവച്ചാണു ഫാ. സേവ്യർ‌ തേലക്കാട്ടിനു കുത്തേറ്റത്. മലയിറങ്ങിവന്ന ഫാ. തേലക്കാട്ടിനെ പ്രതി തടഞ്ഞുനിർത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇടതുകാലിലും തുടയിലുമാണു കുത്തേറ്റത്. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തും മുൻപേ മരണം സംഭവിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ, ഫാ. തേലക്കാട്ടിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൊതുദര്‍ശനത്തിനായി മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ എത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ 11.30ഓടെയാണു മലയാറ്റൂരിലെത്തിച്ചത്. രാത്രി എട്ടുവരെ ഇവിടെ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും. ശനിയാഴ്ച രാവിലെ പത്തിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.

Top