പ്രിയങ്കയുടെ അമ്മയെ മാറ്റി നിര്‍ത്തി ശരീരം പ്രദര്‍ശിപ്പിക്കാന്‍ നടിയോട് ഡിസൈനര്‍ പിന്നീട് സംഭവിച്ചത്…

പ്രിയങ്ക ചോപ്രയെ കുറിച്ച് ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്മയായ മധു ചോപ്ര. തുടക്കത്തില്‍ ബോളിവുഡില്‍ നിന്നും നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ബിഗ് ബജറ്റ് ചിത്രങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അതേസമയം, ഹോളിവുഡില്‍ ഒന്നും തന്നെ പ്രിയങ്കക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നും പ്രിയങ്കയുടെ അമ്മ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ്‌ പ്രിയങ്ക ചോപ്രയുടെ ആദ്യ കാലത്തെ കുറിച്ച് അമ്മ മധു ചോപ്ര പറഞ്ഞത്. പ്രിയങ്ക 17ാം വയസ്സിലാണ് സിനിമയില്‍ എത്തുന്നത്. അന്ന് മുതല്‍ മൂന്ന് വര്‍ഷം മുന്‍പ് വരെ എല്ലായ്‌പ്പോഴും അവളുടെ കൂടെ തന്നെയുണ്ട്. ആളുകള്‍ കഥ പറയാന്‍ വേണ്ടി അവളെ സമീപിക്കുമ്പോള്‍ എന്നെ മാറ്റി നിര്‍ത്താന്‍ പറയും. എന്നാല്‍ അവള്‍ അവരോട് പറഞ്ഞിരുന്നത് എന്റെ അമ്മക്ക് കേള്‍ക്കാന്‍ കഴിയാത്ത കഥയാണെങ്കില്‍ അതെനിക്ക് ചെയ്യാന്‍ കഴിയില്ല എന്നാണ്. അങ്ങനെ അത് ഉപേക്ഷിക്കും. അതില്‍ അഭിമാനമേ ഉള്ളു. ‘ഒരിക്കല്‍ ഒരു ഡിസൈനര്‍ സംവിധായകന്റെ നിര്‍ദേശ പ്രകാരം വളരെ ഇറക്കം കുറഞ്ഞ വസ്ത്രം കൊണ്ട് വന്നു. ഒരു ലോക സുന്ദരി ക്യാമറക്ക് മുന്നില്‍ സ്വയം ശരീരം പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ എങ്ങനാ എന്നായിരുന്നു അയാളുടെ കാഴ്ചപ്പാട്. പ്രിയങ്ക ആ സിനിമ ഉപേക്ഷിച്ചു. അത് കാരണം പത്ത് ചിത്രങ്ങളാണ് അവള്‍ക്ക് നഷ്ടമായത്. പക്ഷേ അവള്‍ അത് കാര്യമാക്കിയില്ല.’ മധു ചോപ്ര പറയുന്നു. ഇത് പോലെ ഹോളിവുഡില്‍ നിന്നും ഉണ്ടായിട്ടില്ല. അവര്‍ പ്രിയങ്കയോട് ആദരവ് കാണിക്കുകയാണ് ചെയ്തത്. നിങ്ങള്‍ സ്വന്തം വ്യവസ്ഥയില്‍ ജീവിക്കുകയാണെങ്കില്‍ അതിന് വേണ്ടിയുള്ള പോരാട്ടം വലുതായിരിക്കും പക്ഷേ ഫലം വളരെ മധുരമുള്ളതായിരിക്കും. വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക, എന്നാല്‍ നിങ്ങള്‍ക്ക് ജീവിതം മധുരമുള്ളതാക്കാം. ഇത് ഓരോ പെണ്‍കുട്ടികള്‍ക്കുമുള്ള തന്റെ ഉപദേശമാണെന്നും മധു ചോപ്ര പറയുന്നു.

Latest
Widgets Magazine