പ്രിയാ വാര്യരെ വഡോദര പൊലീസിലെടുത്തു

ഒമല്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ ലോകത്താകമാനം ആരാധകരുണ്ടാക്കിയ താരമായ പ്രിയ വാര്യരെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തിലെത്തിച്ച് വഡോദര പൊലീസ്. താരത്തിന്റെ കണ്ണിറുക്കലും പുരികകൊടിയും തന്നെയാണ് വഡോദര പൊലീസ് ഉപയോഗിച്ചിരിക്കുന്നത്.ട്രാഫിക് ഒരു സംസ്‌കാരമാണ് എന്നാണ് ബോധവല്‍ക്കരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ശ്രദ്ധ തെറ്റാതെ വാഹനം ഓടിക്കൂ എന്നും കണ്ണിറുക്കുന്ന സമയത്തിനുള്ളില്‍ അപകടം സംഭവിക്കാമെന്നും വഡോദര പൊലീസിന്റെ ക്യാംപയിന്‍ വിശദമാക്കുന്നു. യുവതലമുറയെ ആകര്‍ഷിക്കാന്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം സജീവമാവുകയാണ് വിവിധ സര്‍ക്കാര്‍ സേവനങ്ങളും. മുംബൈ പൊലീസിന്റെയും ബെംഗളുരു പൊലീസിന്റെയും പാതയിലാണ് വഡോദര പൊലീസും. യുവജനതയിക്കിടയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കുകയെന്ന സമീപനമാണ് മുംബൈ, ബെംഗളുരു പൊലീസ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ ക്യാംപയിന്‍ യുവാക്കളുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ പ്രിയയേക്കാള്‍ സമൂഹമാധ്യമ ശ്രദ്ധ കിട്ടിയ ആള്‍ വേറെയില്ലെന്നാണ് വഡോദര പൊലീസ് വിശദമാക്കുന്നത്.

33

Latest