പുൽക്കൂട് അശ്ലീലമാക്കി: യേശുവിന്റെ പ്രതിമയിൽ അശ്ലീല ദൃശ്യം

സ്വന്തം ലേഖകൻ

ക്രിസ്തുവും കന്യാമറിയവും അടക്കമുള്ളവരുടെ പ്രതിമകൾ അശ്ലീലതയിലേയ്ക്കു പരിവർത്തനം ചെയ്ത് പുൽക്കൂട്. ക്രിസ്മസിന്റെ ഏറ്റവും പ്രസിദ്ധമായ ‘പുൽക്കൂട് രംഗം’ അശഌലതയിലേക്ക് മാറ്റി പ്രതിഷ്ഠിച്ച ശിൽപ്പം യൂറോപ്പിൽ ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധം വിളിച്ചുവരുത്തുകയാണ്. പുൽക്കൂട്ടിൽ മുട്ടുകുത്തിയിരിക്കുന്ന മേരിയെയും നിവർന്നു നിൽക്കുന്ന ജോസഫിനെയും മോശമാക്കി ചിത്രീകരിച്ച് സ്വിറ്റ്‌സർലണ്ടിലെ ലുസേർണ നഗരത്തിലെ മാർക്കറ്റിലെ ഒരു കടയിലാണ് സ്ഥാപിച്ചിട്ടുണ്ട്.
താഴെ പുൽത്തൊട്ടിയിൽ ഉറങ്ങുന്ന ഉണ്ണിയേശുവിന്റെയും മുട്ടു കുത്തിയിരുന്ന് ഉണ്ണിയേശുവിനെ വണങ്ങുന്ന രീതിയിലാണ് മേരിയുടെ പ്രതിമ. നിവർന്ന് നിൽക്കുന്ന രീതിയിൽ ജോസഫിന്റേതും. എന്നാൽ സഞ്ചാരികൾ വരുമ്പോൾ രംഗത്ത് അശഌലം തോന്നിക്കും വിധത്തിൽ അങ്ങോട്ടുമിങ്ങോട്ടും സ്ഥാനം മാറ്റിവെച്ചിരിക്കുകയാണ്. വിശുദ്ധ രംഗത്തെ അശുദ്ധമാക്കുന്നതും ബഹുമാനമില്ലാത്തതുമായ പ്രവർത്തി എന്നാണ് മിക്കവരും വിലയിരുത്തിയത്. രംഗം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിമ കാണാനെത്തിയ വിശ്വാസികളായ പല സഞ്ചാരികളും വ്യക്തമാക്കി.

Latest
Widgets Magazine