പള്‍സര്‍ സുനിയുടെ ടെലിഫോണ്‍ രേഖകളില്‍ ഒന്ന് പോലീസ് മുക്കി; രഹസ്യ ഫോണിലെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ഉന്നത ബന്ധം പുറത്ത് വരാതിരിക്കാന്‍

കൊച്ചി: നടിയെ അക്രമിച്ച പള്‍സര്‍ സുനിയുടെ രഹസ്യ ഫോണ്‍ രേഖകള്‍ പോലീസ് മുക്കി. സഭവത്തിലെ ഗൂഢാലോചനയ്ക്കായി പ്രതി രഹസ്യമായി ഉപയോഗിച്ച ഫോണ്‍ രേഖകളാണ് ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് മുക്കിയത്. മൂന്ന് നമ്പറുകളിലെ വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്. ഇതില്‍ രണ്ട് ടെലിഫോണ്‍ രേഖകള്‍ മാത്രമാണ് ഇപ്പോള്‍ നിയമ നടപടിയുമായി ബന്ധപ്പെട്ട് പോലീസ് രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ. 9387874777 എന്ന സ്ഥിരമായി സുനി ഉപയോഗിക്കുന്ന വഡാഫോണ്‍ നമ്പറും മറ്റൊരു നമ്പറും മാത്രമാണ് ഇപ്പോള്‍ പോലീസ് രേഖകളില്‍ ഉള്ളൂ.

കേസില്‍ നിര്‍ണായമായേക്കാവുന്ന ചില കാളുകള്‍ ഈ ഫോണില്‍ നിന്നും സുനി വിളിച്ചിരുന്നു. കാമുകിയുള്‍പ്പെടെയുള്ള വരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് ഈ രണ്ടു ടെലിഫോണ്‍ രേഖകളില്‍ നിന്നായിരുന്നു. സംഭവത്തിനുശേഷം ഈ മുന്ന് ടെലിഫോണുകളും സ്വിച്ചോഫായിരുന്നു. പിന്നീട് കാമുകിയുടേയും അഭിഭാഷകന്റേയും ഫോണ്‍ ചോര്‍ത്തിയാണ് സുനിയുടെ നീക്കങ്ങള്‍ കെേണ്ടത്തിയത്. ഈ സമയത്തെല്ലാം പല ഫോണുകളില്‍ നിന്നായിരുന്നു സുനി ഇവരെ ബന്ധപ്പെട്ടത്. ഇതിനിടയില്‍ കാമുകി എല്ലാ ഫോണുകളും സ്വിച്ചോഫാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പോലീസ് രേഖകള്‍ മുക്കിയെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് തെളിവുകള്‍ ലഭിച്ച ഫോണ്‍ നമ്പറിലേയ്ക്ക് ഈ സമയങ്ങളൊന്നും കാളുകളുണ്ടായിരുന്നില്ല എന്നതും ശ്രദ്ദേയമാണ്. സംഭവത്തിനുശേഷം സുനില്‍ വിളിച്ച ഫോണ്‍ ഇതായിരുന്നുവെന്നതാണ് കേസിലെ സുപ്രധാന തെളിവ്. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതോടെ എല്ലാ അന്വേഷണവു വഴിമുട്ടുകയായിരുന്നു.

ടെലിഫോണ്‍ വിശദാംശങ്ങളില്‍ മാത്രം കൃത്യമായി അന്വേഷണം നടത്തിയാല്‍ കേസിലെ എല്ലാ ഗൂഢാലോചനയു പുറത്ത് കൊണ്ടുവരാമെന്നിരിക്കെയാണ് ടെലിഫോണ്‍ രേഖകള്‍ മുക്കി പോലീസ് കേസന്വേഷണം അട്ടമറിയ്ക്കാന്‍ ശ്രമിക്കുന്നത്. വിവാദമായ സോളാര്‍ അഴിമതിക്കേസ് അട്ടിമറിയ്ക്കാന്‍ നീക്കം നടക്കുന്നതിനിടയിലാണ് കൈരളിചാനല്‍ സരിത എസ് നായരുടെ ടെലിഫോണ്‍ രേഖകള്‍ പുറത്ത് വിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍സ്റ്റാഫും വലംകയ്യുമായ ജോപ്പന്‍ സരിതയെ നിരവധി തവണ വിളിച്ചെന്ന വെളിപ്പെടുത്തലാണ് പിന്നീട് വന്‍ രാഷ്ട്രീയ കോളിളക്കങ്ങളിലേയ്ക്ക് വഴിവെച്ചത്.

Top