തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷത്തില്‍ രമ്യാകൃഷ്ണന്‍ !

കോടികള്‍ വാരിയ ബാഹുബലിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വച്ച നടി രമ്യാ കൃഷ്ണന്‍ ജയലളിതയുടെ വേഷത്തില്‍ എത്തുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളി തയെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ നടി രമ്യാ കൃഷ്ണന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഒരു കാലത്ത് വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങി നിന്ന താരമായിരുന്നു ജയലളിത. പിന്നീട് തുടരെത്തുടരെ വിവാദങ്ങളും വാര്‍ത്ത കളും സൃഷ്ടിച്ച് സംഭവ ബഹുലമായ ജീവിതത്തിലൂടെ തമിഴ്‌നാടെന്ന വലിയ സംസ്ഥാനത്തിന്റെ ഭരണ ചക്രം വരെ കൈപ്പിടിയിലൊതുക്കി ജയലളിതയെന്ന നടി. അഭിനയിച്ചും അനുഭവിച്ചും ഒരു നാടടക്കം തന്റെ സ്വപ്നങ്ങളെല്ലാം അവര്‍ സ്വന്തമാക്കി.

ആ മഹതിയെ അഭ്രപാളിയില്‍ പകര്‍ത്തുമ്പോള്‍ രമ്യയ്ക്ക് ഇത്തിരി ഏറെ കഷ്ടപ്പെടേണ്ടി വരും. എങ്കിലും രമ്യാ കൃഷ്ണന്‍ എന്ന നടിയുടെ കൈയില്‍ ഈ കഥാപാത്രം ഭദ്രമായിരിക്കുമെന്നാണ് സിനിമയുടെ അണിയറക്കാരുടെ വിശ്വാസം.

Latest
Widgets Magazine