ഭാവി വരന്‍ നായ്കളെ സ്നേഹിക്കണം -രഞ്ജിനി ഹരിദാസ്

നായ്കളെ ഒരുപാട് സ്നേഹിക്കുന്ന രഞ്ജിനി ഹരിദാസ് പറയുന്നു ഭര്‍ത്താവായി വരുന്ന പുരുഷനും മൃഗസ്നേഹിയായിരിക്കണമെന്ന് .മനോരമ ന്യുസില്‍ നടത്തിയ അഭിമുഖം കാണാം .ആക്രമണകാരികളായ നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവു പുറപ്പെടുവിച്ചിരുന്നു.ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് രഞ്ജിനിയുടെ മൃഗസ്നേഹത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

കുട്ടികളടക്കമുള്ളവര്‍ നിരന്തരമായി തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചതോടെയാണ് അപകടകാരികളായ തെരുവുനായകളെ കൊല്ലാമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ ബോര്‍ഡ് ഏറെ വൈകിയാണ് സമീപിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 2006ലെ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കേരളം കോടതിയില്‍ നല്‍കി. സമാനമായ കേസുകള്‍ക്കൊപ്പം ഈ കേസും പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Latest
Widgets Magazine