കിരീടം ഉറപ്പിച്ച് റയൽ; വേണ്ടത് ഒരു സമനില മാത്രം

സ്‌പെട്‌സ് ഡെസ്‌ക്

മാഡ്രിഡ്: ചാംപ്യൻസ് ലീഗിലെ അവസാന മത്സരത്തിനായി ഞായറാഴ്ച മലാഗയ്‌യ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോൾ റയലിനു വിജയിക്കാൻ ഒരു ഗോൾ പോലും അടിക്കേണ്ടതില്ല. മലാഗയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ രഹിത സമനിലപോലും റയലിനു ചാംപ്യൻസ് ലീഗ് സ്വന്തമാക്കാനുള്ള അവസരം ഒരുക്കും. എന്നാൽ, വിജയത്തിലൂടെ ആധികാരികമായി തന്നെ കപ്പടിക്കുന്നതിനുള്ള അവസരമാണ് റയിൽ പ്രതീക്ഷിക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ 1 എതിരെ 4 ഗോളുകൾക്ക് തകർത്തതോടെയാണ് റയൽ കിരീടത്തിന്റെ തൊട്ടടുത്തെത്തയത്. ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ബാഴ്‌സയേക്കാൾ മൂന്നു പോയിന്റ് മുന്നിലാണ് റയൽ. 37 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ റയൽ മാഡ്രിഡിന് 90 പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സിലോണയ്ക്ക് 37 മത്സരങ്ങളിൽ നിന്ന് 87 പോയിന്റാണ് ഉള്ളത്. അവസാന മത്സരത്തിൽ റയൽ തോറ്റാൽ മാത്രമെ ബാഴ്‌സയ്ക്ക് കിരീടപ്രതീക്ഷ ഉണ്ടാവു. ഇതാകട്ടെ റയലിന്റെ വിദൂര സ്വപ്‌നങ്ങളിൽ പോലുമില്ല.
ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ മികവിലാണ് റയൽ സെൽറ്റയെ തകർത്തത്. മത്സരത്തിന്റെ 10, 48 മിനുറ്റുകളിലാണ് ക്രിസ്റ്റ്യാനൊ സെൽറ്റയുടെ വലകുലുക്കിയത്. 70 മിനുറ്റിൽ കരീം ബെൻസെമയും , 88 ആം മിനുറ്റിൽ ടോണി ക്രൂസും സെൽറ്റയുടെ വലകുലുക്കി. 69 മിനുറ്റിൽ ഗുഡിയേറ്റിയാണ് സെൽറ്റയുടെ ആശ്വാസഗോൾ നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top