പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ പ്രസിഡന്റിനെ ക്രെഡിറ്റ് കാർഡ് മോഷണത്തിന് ശിക്ഷിച്ചു.

മെൽബൺ :- മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് കടകളിലും ഹോട്ടലുകളിലും ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ദുര്യോപയോഗം ചെയ്തതിന് പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രലിയാ പ്രസിഡന്റും ഗ്ലോബൽ മലയാളി കൗൺസിൽ പ്രസിഡന്റുമായ റജി പാറയ്ക്കനെ നാലായിരം ഡോളറും ഒരു വർഷത്തെ നല്ല നടപ്പിനും റിംഗ് വുഡ് കോടതി ശിക്ഷിച്ചു. ഒരു ഓസ്ട്രേലിയാക്കാരൻ മറന്നു വച്ച കെഡിറ്റ് കാർഡ് പേപാസ്സ് എന്ന ആനുകൂല്യം പറ്റി നൂറുഡോളറിന് താഴെ പല കടകളിലും ഹംഗറിജാക്സ്, മാക്കേഴ്സ്, മറ്റ് ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഉപയോഗി ച്ചതിനെതിരെയാണ് കോടതി ശിക്ഷിച്ചത്..REJI ORDER COURT

പരാതിക്കാരൻ റോവിൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം പോലീസ് കൃത്യമായ തെളിവു കളായ ക്രെഡിറ്റ് കാർഡ് പല സ്ഥലങ്ങളിലും ഉപയോഗിക്കുന്ന തെളിവ് സഹിതമാണ് പ്രതിയെ കുടുക്കിയത്. തുടർന്ന് റോവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിയുകയും റിംഗ് വുഡ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്. REJI MONCEകോടതി പ്രതിയ്ക്കെതിരെ മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കുമെതിരെയുള്ള വകുപ്പുകളാണ് ചുമത്തിയത്. വിധി പകർപ്പിൽ ബെർവിക്കിലും ഡാ ൻഡിനോംഗിലും പല സ്ഥലങ്ങളിൽ ഈ മോഷ്ട്ടിച്ച കാർഡുപയോഗിച്ചതായി പറയുന്നുണ്ട്. ധാരാളം മലയാളികളുള്ള ഓസ്ട്രേലിയായിൽ മലയാളികൾക്കാകെ അപമാനം വരുത്തിവച്ച ഈ നടപടി മലയാളികൾക്ക് നാണക്കേടായി മാറി.

Latest
Widgets Magazine