ഒരു കിലോ സ്വർണ്ണവും ഇന്നോവ കാറും ഭൂമിയും; സ്ത്രീധനം പോര; സല്‍ഷയുടെ മരണം നല്‍കുന്ന പാഠം

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണന്ന് ഇരിക്കെത്തന്നെ സ്ത്രീധന പീഠനത്തിന്‍റെ പേരില്‍ ജീവനൊടുക്കിയ സല്‍ഷ സമൂഹത്തിന് നല്‍കുന്ന പാഠം വലുതാണ്..

എന്തൊക്കെ ആദര്‍ശങ്ങള്‍ പറഞ്ഞാലും സ്ത്രീധനകാര്യത്തില്‍ ശക്തായ നിലപാട് സ്വീകരിക്കാന്‍ നമ്മുടെ ഭരണകൂടത്തിന് ആയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെമ്പായത്ത് നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് കോടതിയിൽ കീഴടങ്ങി. വെമ്പായം ഗാന്ധിനഗർ ജാസ്മിൻ മൻസിലിൽ റോഷന്റെ ഭാര്യ സൽഷ(20) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവായ റോഷൻ കീഴടങ്ങിയത്.

sal

2017 ഏപ്രിൽ 23നാണ് റോഷനും സൽഷയും വിവാഹതിരാകുന്നത്. ആറ്റിങ്ങലിലെ ആഢംബര വിവാഹ മണ്ഡ‍പത്തിൽ വെച്ചായിരുന്നു നിക്കാഹ്.

വിവാഹം കഴിഞ്ഞ് വെമ്പായത്തെ ഭർതൃവീട്ടിലെത്തിയത് മുതൽ സൽഷയെ ഭർത്താവും ഭർതൃമാതാവും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം.

സ്ത്രീധനം പോരെന്നും, ഇനിയും പണം സ്ത്രീധനമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റോഷനും നസിയത്തും സൽഷയെ പീഡിപ്പിച്ചിരുന്നത്.

ജൂലായ് 11നാണ് സൽഷയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിലാണ് സൽഷ തൂങ്ങിമരിച്ചത്.

സൽഷയുടെ ആത്മഹത്യ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തെ തുടർന്നാണെന്ന് ആരോപണമുയർന്നിരുന്നു. സൽഷയുടെ മരണത്തിന് പിന്നാലെ ഭർത്താവായ റോഷനും, മാതാവും ഒളിവിൽ പോയിരിക്കുകയായിരുന്നു.

സൽഷയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയിരുന്ന റോഷൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

കോടതി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ്, വെമ്പായത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

അതേസമയം കേസിലെ രണ്ടാം പ്രതിയായ റോഷന്റെ ഉമ്മ നസിയത്ത് ഇപ്പോഴും ഒളിവിലാണ്.

Top