ഭര്‍ത്താവിന് മുന്നില്‍ വച്ച് നടി സാന്ദ്രാതോമസിനെ വിജയ്ബാബു അടിവയറ്റില്‍ ചവിട്ടി; നിലത്തുവീണ സാന്ദ്രയെ ക്രൂരമായി മര്‍ദ്ദിച്ചു; വിജയ്ബാബു ഒളിവില്‍

കൊച്ചി: സന്ദ്രാതോമസിനെ ഭര്‍ത്താവിന് മുന്നില്‍ വച്ച് അടിവയറ്റില്‍ ചവിട്ടിവീഴ്ത്തിയതായി മൊഴി.ചലച്ചിത്രനടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചതിനെതിരെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ കേസെടുത്തതിന് പിന്നാലെ നടന്‍ ഒളിവില്‍. എളമക്കര പോലീസാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സാന്ദ്രയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ കസ്റ്റഡയിലെടുക്കാനിരിക്കെയാണ് ഒളിവിലാണെന്ന വിവരം പോലീസ് വെളിപ്പെടുത്തുന്നത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ സാന്ദ്ര കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും എം.ഡിയുമാണ് സാന്ദ്ര. വിജയ് ബാബു കമ്പനിയുടെ ചെയര്‍മാനും. ഇവര്‍ തമ്മിലുള്ള ബന്ധം സിനിമാ ഗോസിപ്പ് കോളങ്ങളില്‍ മുമ്പ് ഇടംപിടിച്ചിട്ടുമുണ്ട്.

സാന്ദ്ര വില്‍സണ്‍ എന്ന പേരിലാണ് കൊച്ചി അമൃത ആശുപത്രിയില്‍ നടി അഡ്മിറ്റ് ആയിരിക്കുന്നത്. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നാണ് കലൂര്‍ പൊറ്റക്കുഴി റോഡില്‍ ഫ്രൈഡേ ഫിലിം ഹൗസ് എന്ന കമ്പനി നടത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ സാന്ദ്രയുടെ വിവാഹം കഴിഞ്ഞതോടെ പാര്‍ട്‌നര്‍ ഷിപ്പ് ഒഴിയണമെന്നും ഇതുവരെയുള്ള കമ്പനിയുടെ ലാഭം വീതം വയ്ക്കണമെന്നും സാന്ദ്ര പറഞ്ഞതിലുള്ള വിരോധമാണ് വിജയ് ബാബു നടിയെ മര്‍ദ്ദിക്കാന്‍ ഇടയാക്കിയത്. പൊറ്റക്കുഴിയിലെ ഓഫീസില്‍ ഭര്‍ത്താവ് വില്‍സണോടൊപ്പം എത്തിയ സാന്ദ്രയെ അടിവയറ്റില്‍ ചവിട്ടുകയും ഭീഷണി പെടുത്തുകയും തള്ളിയിടുകയും ചെയ്തതെന്നാണ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

കമ്പനിയുടെ ചെയര്‍മാനായ വിജയ് ബാബുവുമായി ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങള്‍ കുറച്ചുദിവസങ്ങളായുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സാന്ദ്രയെ ചൊവ്വാഴ്ച കലൂര്‍ പൊറ്റക്കുഴിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് കമ്പനി പിളരുകയാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ കുറച്ചുദിവസങ്ങളായി സംസാരവുമുണ്ട്. അതിനിടെയാണ് ഈ സംഭവമുണ്ടായത്.

ചെമ്പന്‍ വിനോദ് ജോസ് എഴുതി ലിജോ ജോസ് സംവിധാനം ചെയ്യുന്ന അങ്കമാലി ഡയറീസ് എന്ന സിനിമയാണ് പുതിയതായി ഇവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂലായിലാണ് നിലമ്പൂര്‍ എടക്കര സ്വദേശി തയ്യില്‍ വില്‍സണ്‍ ജോണ്‍ തോമസുമായി സാന്ദ്രയുടെ വിവാഹം നടന്നത്. ഫ്രൈഡേ എന്ന ചിത്രം ആദ്യമായി നിര്‍മ്മിച്ച ഇവര്‍ പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി, ആട്, അടി കപ്യരെ കൂട്ടമണി, മുദ്ദുഗൗ എന്നിവ നിര്‍മ്മിച്ചു. 1991ല്‍ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. നടനായി വിജയ് ബാബു ഇതിനകം നിരവധി സിനിമകളില്‍ തിളങ്ങികഴിഞ്ഞിട്ടുമുണ്ട്.

Latest
Widgets Magazine