ബിജെപി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട മെര്‍സലിലെ രംഗങ്ങള്‍ വൈറലാകുന്നു

ചെന്നൈ: ബി.ജെ.പി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട വിജയ് ചിത്രം മെര്‍സലിലെ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് രംഗങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജി.എസ്.ടിയെ നായകന്‍ വിജയ് വിമര്‍ശിക്കുന്ന രംഗങ്ങളാണ് ട്വിറ്ററിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഹിസ്റ്ററി ഓഫ് ഇന്ത്യ എന്ന ട്വിറ്റര്‍ പേജില്‍ ‘ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട ഭാഗങ്ങള്‍’ എന്ന പേരിലാണ് മെര്‍സലിലെ രംഗങ്ങള്‍ പ്രചരിക്കുന്നത്. ‘മോദി ദി മെര്‍സല്‍’ എന്ന പേരില്‍ സംഭവത്തില്‍ വ്യാപക ക്യാമ്പയിനും നടക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജി.എസ്.ടിയെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്ന മെര്‍സലിലെ രംഗങ്ങളാണ് വിവാദമായത്. ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനകളെ താരതമ്യം ചെയ്യുന്നതാണ് രംഗം. സിംഗപ്പൂരില്‍ ഏഴ് ശതമാനം മാത്രമാണ് ജി.എസ്.ടിയെന്നും എന്നിട്ടും ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും എന്നാല്‍, 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ വൈദ്യസഹായം സൗജന്യമല്ലെന്നുമുള്ള നായകന്റെ ഡയലോഗാണ് വിവാദമായത്.

നേരത്തെ, തമിഴ്‌നാട്ടില്‍ നിന്നുള്ള ബി.ജെ.പി കേന്ദ്രമന്ത്രി പൊന്‍രാധകൃഷന്‍, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ എന്നിവരാണ് ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.

Top