സ്‌കൂൾ വിദ്യാർഥിയുമായി ലൈംഗിക ബന്ധം: ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി; നാടക സംവിധായകൻ അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ഭാര്യയെക്കൊണ്ടു പകർത്തിപ്പിച്ച് പ്രചരിപ്പിച്ച നാടക പരിശീലകൻ അറസ്റ്റിൽ. സ്‌കൂൾ കുട്ടികൾക്കടക്കം നാടക പരിശീലനം നൽകുന്ന കലക്ടറേറ്റ് കീഴുക്കുന്നിൽ ഇറക്കത്തിൽ സിബി (സിബി ഇറക്കത്തിൽ – 47)നെയാണ് പൊലീസ് പിടികൂടിയത്. സ്വന്തം ഭാര്യയെയും അയൽവാസിയെയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തിയ ശേഷം ഇവരുടെ ദൃശ്യങ്ങൾ ഇയാൾ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഡിവൈഎസ്പി സഖറിയ മാത്യുവിനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ചിത്രത്തിലുള്ള പെൺകുട്ടിയെ കണ്ടെത്തി.  തുടർന്നു കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ചിത്രം പകർത്തിയത് സിബിയും ഭാര്യയും ചേർന്നാണെന്ന് കണ്ടെത്തിയത്. തുടർന്നു പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിബിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിബി കഴിഞ്ഞ കുറെ നാളായി ഇത്തരത്തിലുള്ള പ്രവർത്തി ചെയ്തു വരുന്നതായിട്ടാണ് അറിയുന്നത്.
ഇടയ്ക്ക് കുറെ കാലം ഒരു ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായി ജോലി നോക്കിയിരുന്നു.അതിന് ശേഷമാണ് നാടക,വയലിൻ പരിശീലകൻ മേക്കപ്പ് മാൻ തുടങ്ങിയ നിലകളിൽ പ്രവർത്തനം ആരംഭിച്ചത്.ഇതു കൂടാതെ മറ്റ് ചില ലൈംഗിക വീഡിയോകൾ എത്ത് പ്രദർശിപ്പിച്ചതായും ആരോപണം ഉയരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top