ഓ ഐ സി സി അയർലന്റിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 150-ജന്മവാർഷിക ആഘോഷങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഡബ്ലിനിലെ ടാലയിൽ .പ്രമുഖർ പങ്കെടുക്കുന്നു …3 മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്ക് കളറിംഗ് മത്സരം..10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും…6 മണിക്ക് പൊതു സമ്മേളനം..

 ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ സന്ന്യാസി പിടിയിലായി

തൃശ്ശൂര്‍ : ആളൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ സന്ന്യാസി ചെന്നൈയില്‍ അറസ്റ്റില്‍. ഇടുക്കി പെരുവന്താനം സ്വദേശിയായ സ്വാമി ശ്രീനാരായണ ധര്‍മവ്രതനാണ് പിടിയിലായത്. രണ്ടു മാസം മുന്‍പാണ് ഏഴ് ആണ്‍കുട്ടികള്‍ സ്വാമി ശ്രീനാരായണ ധര്‍മവ്രതനെതിരെ തൃശ്ശൂര്‍ ആളൂര്‍ പോലീസിന് പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയയോടെ സ്വാമിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഒളിവില്‍ പോയത്. സ്വാമിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കുകയും പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, ചെന്നൈയില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതോടെ ആളൂര്‍ പോലീസ് അവിടേയ്ക്ക് തിരിക്കുകയായിരുന്നു. സ്വാമിയുടെ പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്നവരായിരുന്നു.

Latest
Widgets Magazine