ഇതു കണ്ടാല്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും…

മലേഷ്യ :ഇതാ ഒരു ഞെട്ടിക്കുന്ന വീഡിയോ . ഇതു കണ്ടാല്‍ നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും..മലേഷ്യയില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.കാണുമ്പോള്‍ തന്നെ ഭയത്താല്‍ കുളിരുന്ന വീഡിയോ.

ആ വീഡിയോയില്‍ വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഒരു രാജവെമ്പാലയെ കാണാം. പുറത്ത് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടിലേക്ക് കയറാന്‍ പാമ്പ് ശ്രമം നടത്തുന്നതായി കണ്ടതെന്ന് അദ്ദേഹം പറയുന്നു. പാമ്പിനെ ശബ്ദമുണ്ടാക്കി പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം പാമ്പ് വീട്ടിന് അകത്തേക്ക് തന്നെ കടന്നു. ഇരുണ്ട നിറത്തിലുളള പാമ്പിന് ഏകദേശം എട്ടടിയോളം നീളം വരും. വീട്ടിന് അകത്ത് കടന്ന പാമ്പിനെ ഇതുവരെയും കണ്ടെത്തിയില്ലെന്നും  പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top