അച്ഛനെപ്പോലെ കരുതിയ സംവിധായകന്‍ ലൈംഗികമായി ഉപദ്രവിച്ചു: തുറന്നു പറഞ്ഞ് യുവ സംവിധായിക

സിനിമാ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പല ദുരനുഭവങ്ങളും നടിമാര്‍ തുറന്നു പറയാന്‍ തുടങ്ങിയതും അത് വന്‍ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചതും ഈ അടുത്തകാലത്താണ്. കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടും സിനിമാ രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങളും നടിമാര്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് തനിക്കും ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെനന് വ്യക്തമാക്കി ഉപ്പും മുളകും ഫെയിം നിഷാ സാരംഗ് രംഗത്തെത്തിയത്. നിഷയ്ക്ക് പിന്നാലെ തനിക്കും ഇത്തരത്തില്‍ ദുരനുഭവമുണ്ടായെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാട്ടെഴുത്തുകാരിയും സംവിധായകയുമായ ശ്രുതി നമ്പൂതിരി. ഒരു അഭിമുഖത്തിനിടെയാണ് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.

25-25 വയസ്സുള്ളപ്പോള്‍ ഗുരുസ്ഥാനീയനായ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ഒരാളാണ് തന്നോട് വളരെ മോശമായി ദുരുദ്ദേശത്തോടെ പെരുമാറിയത്. അത്രയും മുതിര്‍ന്ന ആളില്‍ നിന്നും ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചു. അങ്ങനെയൊക്കെ ഒരാള്‍ പെരുമാറുമോയെന്ന് പോലും ചിന്തിച്ചു. അതൊക്കം ഞെട്ടുന്ന അനുഭവങ്ങള്‍ തന്നെയായിരുന്നു.

പിന്നെയൊരിക്കല്‍, ഇപ്പോഴും ഓര്‍മ്മയുണ്ട് ഒരു ഫിലിം മേക്കറുടെ അടുത്ത് നിന്ന് തനിക്ക് അത്തരം ഒരു അനുഭവം ഉണ്ടായത്. രാത്രി മുഴുവന്‍ താന്‍ കരയുകയായിരുന്നു. അത്തരം അനുഭവങ്ങളൊന്നും ആരോടും പറയാന്‍ പറ്റില്ല.
ന്യൂജെനറേഷന്‍ സംവിധായകരോ സിനിമാ പ്രവര്‍ത്തകരോ അത്തരത്തില്‍ അല്ലെന്നും ശ്രുതി പറയുന്നു. അവര്‍ അവരുടെ ജോലികളില്‍ ഫോക്കസ്ഡ് ആണ് . അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കാറില്ല.

ആരൊക്കെ എതിര്‍ത്താലും ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം ഇവിടെ ഉണ്ട്. താന്‍ സംഘടയോട് പരിപൂര്‍ണമായും യോജിക്കുന്നുണ്ട്. അവര്‍ക്ക് പലമാറ്റങ്ങളും വരുത്താന്‍ കഴിഞഅഞിട്ടുണ്ട്. പുരുഷമേധാവിത്വത്തിന് മറുപടി നല്‍കാന്‍ ഇത്തരം സംഘടനകള്‍ ആവശ്യമാണെന്നനും ശ്രുതി ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

Latest
Widgets Magazine