പതിനാറുകാരന്‍ ഒമ്പതു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിച്ചു … രക്തം കുടിച്ചു !

ലുധിയാന :പതിനാറുകാരന്‍ ഒമ്പതു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിച്ചു. കൊല ചെയ്ത കുട്ടിയുടെ ഹൃദയം പുറത്തെടുത്ത് വലിച്ചെറിഞ്ഞു .
പഞ്ചാബിലെ ലുധിയാനയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പതിനാറുകാരന്‍ ഒമ്പതു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തു.ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ദീപു കുമാര്‍ (9)നെ കാണാതായിരുന്നു. ദീപുവിന്റെ തലയറുത്ത നിലയിലുള്ള ശരീരം ലുദിയാനയിലെ ദുഗ്‌രി പ്രദേശത്ത് നിന്ന് പിന്നീട് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതിയെ പൊലീസ് പിടികൂടുന്നത്.

ദീപുവും പ്രതിയും ഒരേ പ്രദേശത്ത് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ മക്കളാണ്. പട്ടം പറത്താനുള്ള ചരട് നല്‍കാമെന്ന വ്യാജേനെ ദീപുവിനെ കൂട്ടിക്കൊണ്ടുപോയി പ്രതി ശ്വാസംമുട്ടിച്ച് കൊന്നു. ശേഷം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരം കഷണങ്ങളാക്കി. കുട്ടിയുടെ ഹൃദയം തുരന്നെടുത്ത് സ്വന്തം സ്‌കൂള്‍ പരിസരത്തിടുകയും ചെയ്തു. അധ്യാപകരെയും വെറുക്കുന്ന താന്‍ സ്‌കൂളിന് ചീത്തപേരുണ്ടാക്കാനാണ് ഹൃദയം അവിടെ ഉപേക്ഷിച്ചതെന്നും പ്രതി തുറന്ന് പറഞ്ഞിട്ടുണ്ട്. സ്‌കൂളിന്റെ വാട്ടര്‍ ടാങ്കിന്റെ സമീപത്ത് നിന്നും ഹൃദയം പൊലീസ് കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ പ്രതി പിതാവിന് ഭക്ഷണം ഉണ്ടാക്കി നല്‍കിയിരുന്നു. പാകം ചെയ്യാത്ത കോഴിയിറച്ചി കഴിക്കാന്‍ എപ്പോഴും താത്പര്യം ഉണ്ടാവുമെന്നും ലഭിക്കാതെ വരുമ്പോള്‍ സ്വന്തം അവയവങ്ങള്‍ തന്നെ ആഹാരമാക്കുമെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

Top