കരുണാനിധിയുടെ മരണത്തില്‍ വിദ്വേഷ പ്രചരണവുമായി മോഹന്‍ദാസ്; ആര്‍.എസ്.എസിനെതിരെ പൊങ്കാലയുമായി മലയാളികള്‍

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ വിദ്വേഷം വിതയ്ക്കാന്‍ സംഘപരിവാര്‍ ശ്രമം. ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസാണ് മരണത്തെയും പരിഹസിച്ച് തങ്ങളുടെ മനുഷ്യത്വമില്ലായ്മ തെളിയിച്ചത്. കരുണാനിധിയുടെ വിയോഗത്തില്‍ രാജ്യമൊട്ടാകെ അനുശോചനം രേഖപ്പെടുത്തുന്ന അവസരത്തിലാണ് തന്റെ സ്ഥിരം നമ്പരുമായി മോഹന്‍ദാസ് ട്വിറ്ററില്‍ എത്തിയത്.

‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ടാ .. കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരും മോഹന്‍ദാസിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ആളുകള്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാ നഷ്ടമെന്ന് പറയുമ്പോഴാണ് മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം വിതച്ചത്.

എന്നാല്‍ മലയാളി സോഷ്യല്‍ മീഡിയയില്‍ മോഹന്‍ദാസിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് ചെയ്തത്. സംഘപരിവാറിനെതിരെ പലപ്പോഴും തീരുമാനമെടുത്ത യുക്തിവാദിയായ കരുണാനിധിയെ ആര്‍.എസ്.എസ് അംഗീകരിക്കുന്നതാണ് അദ്ദേഹത്തോടുള്ള അപരാധമാകുന്നത് എന്നുവരെ പ്രതികരണങ്ങള്‍ ഉണ്ടായി. രാമസേതു വിവാവദകാലത്തെ ‘ആരാണ് രാമന്‍…? ഏത് കോളേജിലാണ് അയാള്‍ എഞ്ചിനീയറിംഗ് പഠിച്ചത്…?’ എന്ന കലൈഞ്ചറുടെ വിഖ്യാത ചോദ്യവും ഈ സമയത്ത് പൊങ്ങിവന്നു.

tg3

ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു കരുണാനിധിയുടെ അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് വൈകിട്ട് 6.10നാണ് അന്ത്യം സംഭവിച്ചത്. കരുണാധിയുടെ മരണത്തെതുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു.

Latest
Widgets Magazine