അച്ചടി നിര്‍ത്താനൊരുങ്ങി തേജസ് ദിനപത്രം

കോഴിക്കോട്: മലയാള ദിനപത്രമായ തേജസ് അച്ചടി നിര്‍ത്തുന്നു. ഭീമമായ സാമ്പത്തിക ഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുന്നതിനാലാണ് അച്ചടി നിര്‍ത്തുന്നതെന്നാണ് വിശദീകരണം. 2018 ഡിസംബര്‍ 31 ന് പത്രം പ്രസിദ്ധീകരണം നിര്‍ത്തുമെന്ന് തേജസ് മാനേജ്‌മെന്റ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2006 ജനുവരി 26 ന് റിപബ്ലിക് ദിന പ്രഭാതത്തിലാണ് കോഴിക്കോട്ടു നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.

Latest