അമ്മയേയും സഹോദരിമാരെയും കിണറ്റിലെറിയുന്നതു കാണേണ്ടി വന്നു; കാലു പിടിച്ച കരഞ്ഞിട്ടും അച്ഛൻ കിണറ്റിലേക്ക് എറിഞ്ഞു; കയറിൽത്തൂങ്ങി രക്ഷപെട്ട എട്ടു വയസുകാരിയുടെ കഥ ഇങ്ങനെ

തൃശൂർ: മോളെ അച്ഛന് ഇഷ്ടമില്ലാഞ്ഞിട്ടല്ല. വേറെ മാർഗമില്ല, മോളെ തനിച്ചാക്കി പോകാൻ അച്ഛന് കഴിയില്ല. തന്നെ കൊല്ലരുതെന്ന് അച്ഛനോട് കാലു പിടിച്ച് പറഞ്ഞ വൈഷ്ണവിയോട് സുരേഷ് കുമാർ പറഞ്ഞ മറുപടിയായിരുന്നു ഇത്.സഹോദരിമാരെ കിണറ്റിൽ എറിയുന്നതും അമ്മ ചാടുന്നതും കണ്ട് ഭയന്ന് കുതറി വീടിന് ചുറ്റും ഓടിയ വൈഷ്ണവിയെ പിടികൂടി സുരേഷ് കിണറ്റിൽ എറിഞ്ഞു.അച്ഛനും അമ്മയും സഹോദരങ്ങളും നഷ്ടപെട്ടു ദിവസംകൊണ്ടു അനാഥയായി തീർന്നിരിക്കുകയാണ് വൈഷ്ണവി. കിണറ്റിലെ കയറിൽ തൂങ്ങി കിടന്നു തന്റെ ജീവനായി യാചിക്കുകയായിരുന്ന വൈഷ്ണവിയെ പ്രഭാത സവാരിക്ക് വീടിനു മുന്നിലൂടെ പോയ സമീപവാസിയാണ് കണ്ടത്.

കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിനുസമീപമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. കൊട്ടിലിപ്പറമ്പിൽ വേലായുധന്റെ മകൻ സുരേഷ്‌കുമാർ (37), ഭാര്യ ധന്യ (32), മക്കളായ വൈഗ (എട്ട്), വൈശാഖി (ആറ്) എന്നിവരാണ് മരിച്ചത്. ഇവരുടെ എട്ടു വയസുകാരി മകൾ വൈഷ്ണവിയാണ് അത്ഭുതകരമായി രക്ഷപെട്ടത്. വരവൂർ പിലക്കാട് കളരിക്കൽ ചന്ദ്രന്റെ മകളാണ് ധന്യ. മരിച്ച വൈഗയും രക്ഷപ്പെട്ട വൈഷ്ണയും ഇരട്ടകളും കടങ്ങോട് സർക്കാർ എൽ.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനികളുമാണ്. വൈശാഖി ഇതേ സ്‌കൂളിൽ ഒന്നാം ക്ലാസിലായിരുന്നു.സാമ്പത്തിക ബാത്യതയാണ് കാരണമെന്നു ആല്മഹത്യാ കുറിപ്പിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയോടും മക്കളോടുമുള്ള അതിയായ സ്‌നേഹമാണ് കടക്കെണിയിൽ പെട്ടു ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച സുരേഷ് കുമാറിനെ കൊടുംക്രൂരതയ്ക്ക് നിർബന്ധിതമാക്കിയത്.തന്നെ കിണറ്റിൽ എറിയരുതെന്ന് അച്ഛനോട് വൈഷ്ണവി കാലുപിടിച്ച് കരഞ്ഞെങ്കിലും മനസലിഞ്ഞില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിഞ്ചോമനയെ പിടിച്ച് കിണറ്റിലേക്ക് എറിയുകയായിരുന്നു. അപ്പോഴാണ് അച്ഛൻ കരഞ്ഞു കൊണ്ട് വേറെ മാർഗ്ഗമില്ലെന്ന് മകളോട് പറഞ്ഞത്.ഭാര്യയെയും മക്കളെയും കടങ്ങളുടെ ലോകത്ത് തനിച്ചാക്കി പോകില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അയാൾ.

സുരേഷ്‌കുമാർ ടൈൽസ് പണിക്കാരനായിരുന്നു. കുറി, പലിശയിടപാടുകളും ലോട്ടറി വിൽപ്പനയും ഉണ്ടായിരുന്നു. പലിശക്ക് കൊടുത്ത പണം തിരികെ കിട്ടാതായതോടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. വീട്ടിൽ ജപ്തിനോട്ടീസ് പതിക്കുമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ബ്ലെയ്ഡ് ഭൂമാഫിയയുടെ മാനസിക പീഡനവും ഭീഷണിയുമാണു നാടിനെ നടുക്കിയ കൃത്യത്തിനു കുടുംബത്തെ പ്രേരിപ്പിച്ചതെന്ന നാട്ടുകാരുടെ ആരോപണം.

സുരേഷ് മക്കളെയും ഭാര്യയേയും പൊന്നു പോലെയായിരുന്നു നോക്കിയിരുന്നത്. എന്നും ലോട്ടറി വിറ്റ് വരുമ്പോൾ പൊന്നുമക്കൾക്ക് പലഹാരപ്പൊതി സുരേഷ്‌കുമാർ കരുതുമായിരുന്നു.അതുകൊണ്ട് തന്നെ ഞായറാഴ്ചയും അസ്വാഭാവികതയൊന്നും തോന്നിയില്ല. ഞായറാഴ്ച രാത്രി ഐസ്‌ക്രീമാണ് കൊണ്ടുവന്നത്. ഇതിൽ ഉറക്കഗുളികകൾ വച്ച് കുട്ടികൾക്ക് നൽകുകയായിരുന്നു. വിരയ്ക്കുള്ള ഗുളികകളാണെന്ന് പറഞ്ഞാണ് കഴിപ്പിച്ചത്. വൈഷ്ണവി ഗുളിക കഴിക്കാൻ തയ്യാറാകാത്തതിനാൽ ഐസ്‌ക്രീമിൽ പൊടിച്ച് നൽകി. അവൾ ഉടൻ ഛർദ്ദിച്ചതിനാൽ ഗുളികയുടെ മയക്കം ഉണ്ടായില്ല. ഇതിനുശേഷം രാത്രി 12 മണിയോടെയാണ് സുരേഷ് കുട്ടികളെ കിണറ്റിൽ എറിഞ്ഞത്.

പാതി മയക്കത്തിലായ സഹോദരിമാരെ കിണറ്റിൽ എറിയുന്നതും അമ്മ ചാടുന്നതും കണ്ട് ഭയന്ന് മൂന്നുതവണ കുതറി വീടിന് ചുറ്റും ഓടിയ വൈഷ്ണവിയെ സുരേഷ് പിടികൂടി കിണറ്റിൽ എറിയുകയായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ വൈഷ്ണവിക്ക് കിണറിലെ മേട്ടോർ കെട്ടിയിരുന്ന കയറിൽ പിടിത്തം കിട്ടി. പുലർച്ചെ നാലു മണിയോടെ നാട്ടുകാർ രക്ഷിക്കുംവരെ കയറിൽ തൂങ്ങിക്കിടന്ന് കരഞ്ഞു. അതിരാവിലെ നടക്കാനിറങ്ങിയവർ ഈ കരച്ചിൽ കേട്ടതിനാൽ നാല് മണിക്കൂറിൽ കിണറ്റിലെ ജീവനു വേണ്ടിയുള്ള പോരാട്ടം തീർന്നു.

പ്രഭാതസവാരിക്ക് വീടിനു മുന്നിലൂടെ പോയ സമീപവാസി കിണറ്റിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. തുടർന്ന് സമീപത്തെ ചായക്കടയിൽനിന്ന് നാട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ പുറത്തെടുത്തു. അമ്മയും സഹോദരിമാരും വെള്ളത്തിനടിയിൽ ഉണ്ടെന്ന് കുട്ടിയാണ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് സുരേഷ്‌കുമാറിനെ മാവിൽ തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഷ്ണയ്ക്ക് പ്രഥമശുശ്രൂഷ നൽകി. ഉച്ചയോടെ ആശുപത്രി വിട്ടു. കിണറ്റിലെ മൃതദേഹങ്ങൾ കുന്നംകുളത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തി പുറത്തെടുത്തു. മൃതദേഹങ്ങൾ പുതുശ്ശേരി പുണ്യതീരത്ത് സംസ്‌കരിച്ചു.

അച്ഛന്റെയും അമ്മയുടെയും കൂടപ്പിറപ്പുകളുടെയും മരണം കൺമുന്നിൽ കണ്ട നടുക്കത്തിൽ നിന്ന് വൈഷ്ണവി മോചിതയായിട്ടില്ല. അനാഥയാക്കപ്പെട്ട ഈ പൊന്നോമനയെ ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കളും നാട്ടുകാരും.

Top