വിവാഹത്തിന് മുമ്പേ വധൂവരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും,മുത്തലാഖ് ചൊല്ലുന്നവരെ ബഹിഷ്‌കരിക്കും: മുസ്ലിം വ്യക്തി നിയമബോര്‍ഡ് | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

വിവാഹത്തിന് മുമ്പേ വധൂവരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും,മുത്തലാഖ് ചൊല്ലുന്നവരെ ബഹിഷ്‌കരിക്കും: മുസ്ലിം വ്യക്തി നിയമബോര്‍ഡ്

ദില്ലി: മുത്തലാഖിനെക്കുറിച്ച് വിവാഹ സമയത്ത് വധൂവരന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുമെന്നും ഒറ്റയടിക്കുള്ള തലാഖ് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കാന്‍ മതപുരോഹിതരോട് ആവശ്യപ്പെടുമെന്നും മുസ്ലിം വ്യക്തി നിയമബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.മുത്തലാഖിനെക്കുറിച്ച് വിവാഹ സമയത്ത് വധൂവരന്മാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുമെന്നും ഒറ്റയടിക്കുള്ള തലാഖ് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കാന്‍ മതപുരോഹിതരോട് ആവശ്യപ്പെടുമെന്നും മുസ്ലിം വ്യക്തി നിയമബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.
പ്രസ്ദ്ധീകരണങ്ങള്‍ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും മുത്താലാഖിനെ കുറിച്ച് കൂടുതല്‍ അറിയിക്കുമെന്നും മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞു. ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നും കോടതി ഇടപ്പെടല്‍ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലത്തിലാണ് ബോര്‍ഡ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. വിവാഹ സമയത്ത് വധുവരന്മാരെ പെട്ടെന്നുള്ള തലാഖ് ചൊല്ലുന്നതിനെ കുറിച്ച് നിര്‍ദ്ദേശം നല്‍കുന്നതിലൂടെ വിവാഹ കരാറുമായി ചേരുകയാണെന്നും പറഞ്ഞു.

വിവാഹമോചനത്തിനായി മുത്തലാഖ് ഉപയോഗിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും സെക്രട്ടറി ജനറല്‍ മുഹമ്മദ് ഫസലുറഹീം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.  മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഒറ്റയടിക്ക് തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നും നിര്‍ദ്ദേശം നേരത്തെ പാസക്കിയിരുന്നതായി മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് നേരത്തെ സുപ്രീംകോടതിയെ അറിയിച്ചു. വാദം കേള്‍ക്കല്‍ അധ്യക്ഷന്‍ ചീഫ് ജസ്റ്റീസ് ജെഎസ് കേഹാര്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ്, രോഹിങ്ടന്‍ നരിമാന്‍, യുയു ലളിത്, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. തലാഖ് വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. അതിനിടെയാണ് മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Latest
Widgets Magazine