ഭക്തിയുള്ളതുകൊണ്ടല്ല ശബരിമലയിലെത്തുന്നതെന്ന് വ്യക്തമാക്കി തൃപ്തി ദേശായ്

ന്യൂഡൽഹി : താൻ ഭക്തിയുള്ളതുകൊണ്ടല്ല ശബരിമലയിലെത്തുന്നതെന്ന് വ്യക്തമാക്കി തൃപ്തി ദേശായ്.സാഹസികത കാണിക്കാനാണ് താൻ ശബരിമലയിൽ എത്തുന്നത് . വേണമെങ്കിൽ മാത്രം ഇരുമുടി കേരളത്തിൽ നിന്ന് സംഘടിപ്പിക്കും. ഗുരുസ്വാമിയുടെ ആവശ്യവുമില്ല. ഭക്തരുടെ പ്രതിഷേധം താൻ കാര്യമാക്കുന്നില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

ശബരിമല സന്ദര്‍ശിക്കുന്നതിനായി പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്ന് തൃപ്തി ദേശായി ആരോപിച്ചു .  സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തും. ഏഴു സ്ത്രീകള്‍ വരുന്നത് കൊണ്ടാണ് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമായിരിക്കും. സര്‍ക്കാരില്‍ നിന്നും ഇതുവരെ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി ദേശായി ആരോപിച്ചു.

പമ്പയിൽ നിന്ന് സാന്നിധാനത്തേക്ക് എത്ര ദൂരം ഉണ്ടെന്നുപോലും തൃപ്തി ദേശയിക്കു ധാരണയില്ല. യുവതികൾക്കൊപ്പം മല കയറുന്നതിലൂടെ ലക്ഷ്യമിടുന്നത്.സംസ്ഥാന സർക്കാർ പൂർണ സുരക്ഷാ ഉറപ്പ് നൽകണമെന്നു  തൃപ്തി ദേശായി ആവശ്യപ്പെട്ടു.

അതിനിടെ ശബരിമലയില്‍ പ്രവേശിക്കാനെത്തുമെന്ന് അറിയിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പിന്നില്‍ ആരെന്ന് പകല്‍പോലെ വ്യക്തമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ പ്രവേശിക്കാനെത്തുന്ന തന്‍റെ ചെലവുകള്‍ വഹിക്കണമെന്നും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് തൃപ്തി സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം  ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിനോ ഇടതുമുന്നണിയ്ക്കോ ഇല്ല. ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയതാണ്. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സർക്കാരോ എൽഡിഎഫോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്നങ്ങൾ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ദേവസ്വം ബോർഡ് ആലോചിക്കുമെന്നും കടകംപള്ളി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിന് ഇല്ല. ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കി. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കുമില്ല. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സർക്കാരോ എൽഡിഎഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നിൽ ആരാണെന്നത് പകൽ പോലെ വ്യക്തമാണ്.

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്നങ്ങൾ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ദേവസ്വം ബോർഡ് ആലോചിക്കും.

 

Latest
Widgets Magazine